FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Wednesday 17 August 2016

ചിങ്ങം ഒന്ന് കര്‍ഷകദിനം

കര്‍ഷകദിനം വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെക്കുറിച്ച് അറിയാനുള്ള വേദിയായി.
കര്‍ക്കിടകത്തിന്റെ  ഇരുള്‍ മൂടിയ കാലാവസ്ഥയ്ക്ക് സൂര്യകിരണത്തിന്റെ സ്പര്‍ശനമേകി ചിങ്ങം പിറന്നു.ചിങ്ങം മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്ന മാസമാണ്.കര്‍ക്കിടകത്തെ പഞ്ഞമാസമെന്ന് പ്രായമേറിയവര്‍ പറയാറുണ്ട്.എങ്കില്‍ ഇന്ന് പഞ്ഞമാസമല്ല ,
എങ്കില്‍ മനുഷ്യ മനസ്സ് ഉണര്‍ന്നില്ലെങ്കില്‍ വീണ്ടും കഷ്ടപ്പാടുകള്‍ ഉണ്ടാകും.അന്നൊക്കെ കര്‍ക്കിടത്തില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പണമില്ലായിരുന്നു. ഇന്ന് പണമുണ്ടെങ്കിലും ശുദ്ധമായ ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യം വളര്‍ന്നു വരുന്ന തലമുറ മനസ്സിലാക്കണം.സ്വന്തമായി കുറച്ചു കൃഷി എല്ലാവരും ചെയ്യാന്‍ തയ്യാറായാല്‍  വിഷലിപ്തമായ ഭക്ഷണത്തിന് അറുതി വരുത്താം .അതു തന്നെയാണ് കര്‍ഷകദിനത്തിന്റെ ലക്ഷ്യവും. സ്വന്തമായി കൃഷി ചെയ്യാനുള്ള പല പദ്ധതികളും കേരള സര്‍ക്കാര്‍ നല്‍കി വരുന്നു. അതു പ്രയോജനപ്പെടുത്തി ശുദ്ധമായ വിളകള്‍ നമുക്ക് വിളയിച്ചെടുക്കാം അതാകട്ടെ ഈ കര്‍ഷകദിനത്തില്‍ നമ്മുടെ ലക്ഷ്യം.

കര്‍ഷകദിനത്തില്‍ കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ കുട്ടികള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന പരിപാടികളായിരുന്നു കാഴ്ച വച്ചത്.ഇന്ന് കൃഷി ചെയ്യുന്ന കര്‍ഷകരെ സ്കൂളിലേക്ക് ക്ഷണിച്ചു വരുത്തി അവരുടെ വാക്കുകള്‍ കേള്‍ക്കുകയും അവരെ ആദരിക്കുകയും ചെയ്തു.
കര്‍ഷകനോട് സംവദിക്കുന്ന കുരുന്നുകള്‍

No comments:

Post a Comment