FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Friday 23 December 2016

പരീക്ഷ കഴിഞ്ഞ് ക്രിസ്തുമസ്സ് ആഘോഷവും പുതുവല്‍സരാഘോഷവും

രണ്ടാം പാദവാര്‍ഷികപരീക്ഷ ചിട്ടയായി നടന്നു.പരീക്ഷയുടെസുഗമമായ നടത്തിപ്പിന്റെ അന്ത്യ വേളയില്‍ കുട്ടികള്‍ക്കായി ക്രിസ്തുമസ്സ്-പുതുവല്‍സര പരിപാടികള്‍ ഒരുക്കി.
പരീക്ഷയുടെ പരിസമാപ്തിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠമായി ക്രിസ്തുമസ്സ ആഘോഷം.അതിനോടൊപ്പം അവധി കഴിഞ്ഞ് വിദ്യാലയത്തിലേക്കെത്തുന്ന കുട്ടികളെ വരവേല്‍ക്കുക 2017 ലെ പൊന്‍പുലരികളാണ്.ആ പുതുവര്‍ഷ കിരണങ്ങള്‍ വിജയത്തിന്റേതാക്കി മാറ്റാനുള്ള പ്രതിജ്ഞ മനസ്സില്‍ ഏറ്റു പറഞ്ഞുകൊണ്ട്  മുഴുവന്‍  വിദ്യാര്‍ത്ഥികളും    പുതുവല്‍സരത്തെ വരവേറ്റു. ക്രിസ്തുമസ്സ് പോലെയുള്ള ആഘോഷങ്ങള്‍ നിശ്ചിത വിഭാഗങ്ങളിലൊതുക്കാതെ അവരോടൊപ്പം എല്ലാ ജനങ്ങളും ഒരേ മനസ്സോടെ ആഘോഷിക്കുകയാണ് ഇന്ന്.ക്രിസ്തുമസ്സിന്റെ പരിപാവനമായ ദിവസത്തെ ഓര്‍ത്തുകൊണ്ട് കരോള്‍ ഗാനങ്ങള്‍ പാടി ക്ലാസ്സുകള്‍ തോറും സന്ദേശം എത്തിക്കുകയും നാട്ടുകാരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ആഘോഷം വിജയകരമാക്കുകയും ചെയ്തു.ഹൈസ്കൂള്‍ പ്രധാനധ്യാപകന്‍ കേക്ക് മുറിച്ച പരിപാടിക്ക് സണ്ണി മാസ്റ്ററുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘം . ക്രിസ്തുമസ്സ്കരോള്‍ ഗാനങ്ങള്‍
ആലപിച്ച്കൊണ്ട് പരിപാടി ഗംഭീരമാക്കി. സാന്താക്ലോസ്സിന്റെ വേഷവുമായി അശ്വിന്‍ പ്രകാശ് നല്ലൊരു അപ്പൂപ്പനായി മാറി. എല്ലാ അധ്യാപകരും പരിപാടിയെ വരവേറ്റ സഹകരിച്ചു.
പ്രധാനധ്യാപകന്‍ കേക്ക്  മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

കുട്ടികള്‍ ആഹ്ളാദത്തില്‍

കുരുന്നിന്റെ വക ഒരു ചെറു കേക്ക്

കരോള്‍ പുറപ്പെടുന്നു

നാട്ടിലൂടെ നഗരപ്രദക്ഷിണം

ഹൈസ്കൂള്‍ കുട്ടികളുമൊത്ത് സാന്താക്ലോസ്സ്

പച്ചമരപ്പന്തലില്‍

ക്രിസ്തുമസ്സ് ഗാനമാലാപനം

ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുമൊത്ത്

വിദ്യാലയാങ്കണത്തിലൂടെ ...

HELLO ENGLISH CAMP

"ഹലോ ഇംഗ്ലീഷ് "
തുടര്‍പ്രവര്‍ത്തനങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ്
ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ  പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്കൂളില്‍ 3,4 ക്ലാസ്സിലെ കൂട്ടുകാര്‍ക്കും 1,2 ക്ലാസ്സിലെ കൂട്ടുകാര്‍ക്കും വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകള്‍ ഇംഗ്ലീഷ് അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ വളരെ ഗൗരവമായി തന്നെ നടത്തി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള
ബന്ധം മെച്ചപ്പെടുത്താനുള്ള  പരിപാടിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന പ്രോഗ്രാമാണ് "ഹലോ ഇംഗ്ലീഷ്" . ഇത് വളരെ നല്ല രീതിയിലും മെച്ചപ്പെട്ട രീതിയിലും നടത്താന്‍ കാഞ്ഞിരപ്പൊയിലിലെ എല്ലാ അധ്യാപകരും സഹകരിക്കുന്നുണ്ട്. 
SUBASH CONDUCTING THE CAMP

DAKSHA'S STORY

CONVERSATION

SPECIAL ITEM

VERIETY PROGRAMME OF 1&2 STD

SUNNY INTRODUCING A DIFFERENT GAME

Thursday 8 December 2016

സംസ്ഥാന ജേതാക്കള്‍ക്ക് അനുമോദനം



വിവിധ മല്‍സരങ്ങളിലെ സംസ്ഥാന വിജയികള്‍ക്ക് വിദ്യാലയത്തിന്റെ സ്നേഹാനുമോദനം.
സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോളില്‍ കളിക്കാന്‍ അവസരം കിട്ടിയ എട്ടാം ക്ലാസ്സിലെ നയന മനോജിനും ആറാം ക്ലാസ്സിലെ അഞ്ജിതയ്ക്കും ഇത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഇവര്‍ പങ്കെടുത്ത കാസര്‍ഗോഡ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചത് ഇവരുടെ കൂടി മികവിന്റെ ഫലമാണെന്ന് നിസ്സംശ്ശയം  പറയാം.അതുപോലെ തന്നെ പ്രവൃത്തി പരിചയമേളയില്‍ കാഞ്ഞിരപ്പൊയിലെന്ന ഗ്രാമത്തിന്റെ യശ്ശസ്സുയര്‍ത്തിയ കൃഷ്ണകൃപ,അശ്വിന്‍ കൃഷ്ണ,മണിക്കുട്ടി,സൂരജ് എന്നിവര്‍ക്കും സ്നേഹാദരവ് കൊടുക്കാനൊരുങ്ങിയിരിക്കുകയാണ് കാഞ്ഞിരപ്പൊയിലിന്റെ പ്രിയ നാട്ടുകാര്‍.കൂടാതെ കലോല്‍സവ സര്‍ട്ടിഫിക്കറ്റ് വിതരണവും ഈ ചടങ്ങില്‍ നടത്തിക്കൊണ്ട് കലാകാരന്‍മാരെ പ്രത്സാഹിപ്പിക്കുകയാണ് ഈ നാട്.





വിജയികള്‍ക്കൊരു സ്നേഹ ഹാരം



















സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് കാഞ്ഞിരപ്പൊയിലിന്റെ പൂര്‍ണ്ണ പിന്തുണ

വിദ്യാലയവും നാ‍‍ടും  ഹരിതമാക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥികള്‍
ഇന്ന് ഡിസംബര്‍ 8.കേരളത്തെ ഹരിതമാക്കാന്‍ സര്‍ക്കാരും ജനതയും കൈകോര്‍ക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്ഥം.വിഷലിപ്തമല്ലാത്ത ഭൂമിയാണ് ഹരിതകേരളത്തിന്റെ ലക്ഷ്യം.അതോടൊപ്പം പച്ചക്കറിയുടെ ഗുണമേന്‍മയ്ക്കായ് വിദ്യാലയങ്ങളിലും ഗൃഹങ്ങളിലും പച്ചക്കറിയുടെ ലഭ്യത ഉറപ്പിക്കല്‍,പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഉന്മൂലം ചെയ്യാനുള്ള തീവ്ര യജ്ഞ പരിപാടി,കാവും പുഴകളും സംരക്ഷിച്ചുകൊണ്ടുള്ള നാട്ടുകാവല്‍ എന്നിവ ഈ പദ്ധതിയുടെ ചില കാര്യങ്ങള്‍മാത്രം. കാഞ്ഞിരപ്പൊയിലിലെ കുരന്നുകളോട് ഉദ്ഘാടകനായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ശ്രീ അബ്ദുള്‍ റഹ്മാന്‍  പറഞ്ഞത് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ മഷിപ്പേന കൊണ്ട് എഴുതാം എന്നാണ്.അതുപോലെ വിദ്യാലയത്തിലെ പച്ചക്കറി പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതിനായുള്ള പച്ചക്കറി കൃഷി തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.നന്ദകുമാര്‍,വിനോദ് എന്നിവര്‍ പിന്തുണയേകി സംസാരിച്ചു. 





Sunday 4 December 2016

ഗെയിംസിലെ തിളക്കം കാഞ്ഞിരപ്പൊയിലിന്റെ സ്വപ്ന സാഫല്യം


സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ മല്‍സരത്തില്‍ കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ താരങ്ങളായ അഞ്ജിത(ആറാം തരം),നയന മനോജ് (എട്ടാം തരം)എന്നിവര്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലാ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.
ഈ ചുണക്കുട്ടികളെ ആദരിക്കുന്നതിനൊപ്പം സംസ്ഥാന പ്രവൃത്തി പരിചയമേളയിലെ മല്‍സരാര്‍ത്ഥികളേയും അനുമോദിച്ചു.കൃഷ്ണകൃപ,അശ്വിന്‍ കൃഷ്ണ,മണിക്കുട്ടി,സൂരജ്.കെ എന്നിവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്.
സംസ്ഥാന ഫുട്ബോളില്‍ മൂന്നാം സ്ഥാനം നേടിയ ടീമില്‍ നയന മനോജും അഞ്ജിതയും

പ്രത്യേക അസംബ്ലിയില്‍ ജേതാക്കള്‍

ഹെഡ്മാസ്റ്റര്‍ സംസാരിക്കുന്നു


കുട്ടികള്‍ക്ക് വിജയഹാരമണിയിക്കുന്നു.


നഗരത്തിലൂടെ ആനയിക്കുനനതിനു മുന്‍പ് മൈതാനത്തിലൂടെ


ഉപജില്ലാ കലോല്‍സവം ഉല്‍സവമാക്കി വിദ്യാര്‍ത്ഥികള്‍

കൗമാരകലയുടെ കേളീരംഗമാണ് സ്കൂള്‍ കലോല്‍സവം
 ഉപജില്ലാ കലോല്‍സവ വേദികളുണരുകയായി.


കലോല്‍സവത്തിന്നൊരുങ്ങി എല്‍.പി യു.പി മല്‍സരാര്‍ത്ഥികള്‍



 കാഞ്ഞിരപ്പൊയിലിലെ കുട്ടികള്‍ ഇതൊരു ഉല്‍സവമായിത്തന്നെ കണ്ടുകൊണ്ട് മല്‍സരങ്ങളില്‍ മാറ്റുരച്ചു. ഗ്രാമപ്രദേശമായതിനാല്‍ കലോല്‍സവത്തിന്റെ പണാധിക്യത്തിന്റെ നീരാളി പിടിത്തത്തിന് പിടി കൊടുക്കാതെയായിരുന്നു,‌ വിദ്യാര്‍ത്ഥികളുടെ പ്രകടനം വ്യക്തിഗത ഇനങ്ങളില്‍ 12 ലും ഗ്രൂപ്പ് ഇനങ്ങളില്‍ 2 ലും കുട്ടികള്‍ മാറ്റുരച്ചു. എല്‍ .പി വിഭാഗത്തില്‍ 7 ഇനങ്ങളില്‍ പങ്കെടുത്തെങ്കിലും
 ഗ്രേ‍ഡ് ലഭിച്ചത് മുഹമ്മദ് ഷഹീര്‍ അവതരിപ്പിച്ച
മോണോ ആക്ടിന് മാത്രമായിരുന്നു. മല്‍സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പലര്‍ക്കും അസുഖം കാരണവും പരിശീലനത്തിന്റെ സമയക്കുറവു കൊണ്ടും മല്‍സരിക്കാന്‍ സാധിച്ചില്ല എന്നത് ഖേദകരം തന്നെ.മലയാളം പദ്യം ചൊല്ലല്‍ അവതരിപ്പിച്ച കാര്‍ത്തിക നാരായണന് ബി ഗ്രേഡ് ലഭിച്ചു.കഥ പറഞ്ഞ ദക്ഷയ്ക്കും മാപ്പിളപ്പാട്ട് പാടിയ  ഫാത്തിമത്ത് ജുമൈറയ്ക്കും സി ഗ്രേഡില്‍ തൃപ്തിപ്പെടേണ്ടി വന്നു.
യു.പി വിഭാഗത്തില്‍ വിജില.എന്‍ ( ഹിന്ദി പ്രസംഗം) ,
ശ്രീഷ്മ .എം(മലയാളം കഥാരചന) എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

എ ഗ്രേ‍ഡ് നേടിയ മറ്റു  മല്‍സരാര്‍ത്ഥികളും ഇനങ്ങളും


പ്രണവ് പ്രഭാകരന്‍                (ഹിന്ദി കഥാരചന രണ്ടാം സ്ഥാനം)
അല്‍വീന റോസ് ടോമി   (മലയാളം കവിതാരചന മൂന്നാം സ്ഥാനം)
ഐശ്വര്യ.പി.വി                      (പ്രസംഗം മലയാളം മൂന്നാം സ്ഥാനം)
സ്വാതിരാജ്                                (പദ്യം ചൊല്ലല്‍ മലയാളം )
ശ്രീഷ.വി.വി                             (മോണോ ആക്ട്)


ബി ഗ്രേഡ് നേടിയ ഇനങ്ങളും മല്‍സരാര്‍ത്ഥികളും


പദ്യം ചൊല്ലല്‍ ഹിന്ദി                           (ശ്രീഷ.വി.വി)
നാടോടി നൃത്തം                       (ശ്രീഷ.വി.വി)
ലളിതഗാനം                                 (സ്വാതിരാജ് .കെ)
ഭരതനാട്യം                                   (അനന്യ.എന്‍)
കഥാപ്രസംഗം                             (കീര്‍ത്തന നാരായണന്‍)


 ഗ്രൂപ്പ് ഇനങ്ങളില്‍ സംഘഗാനത്തിന് ബി ഗ്രേഡും ദേശഭക്തിഗാനത്തിന് സി ഗ്രഡുമാണ് ലഭിച്ചത്.യു.പി വിഭാഗത്തില്‍ 42 സ്കൂളുകള്‍ മാറ്റുരച്ചപ്പോള്‍ ആദ്യ പത്ത സ്കൂളുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം പങ്കിടാന്‍ പറ്റിയത് ഈ ഗ്രാമീണ വിദ്യാലയത്തിന്റെ നേട്ടം തന്നെയാണ്.അധ്യാപകര്‍ ഒന്നടങ്കം ഈ നേട്ടത്തിനായി രക്ഷിതാക്കളോ‍ടൊപ്പം പ്രവത്തിച്ചു. അതോടൊപ്പം ഗ്രേഡുകള്‍ നേടി‍ാന്‍ വേണ്ടി കുട്ടികള്‍ അവതരിപ്പിച്ച ഇനങ്ങളിലെ മോണോ ആക്ട്(എല്‍.പി,യു.പി),ഹിന്ദി പദ്യം ചൊല്ലല്‍,മലയാളം പദ്യം ചൊല്ലല്‍,കഥാ പ്രസംഗം,ദേശഭക്തിഗാനം എന്നിവ വിദ്യാലയത്തിലെ ഒരു അധ്യാപകന്റെ സൃഷ്ടികളാണെന്നത്  വളരെ പ്രാധാന്യമുള്ളതാണ്.
മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ ശ്രീഷ വേദിയില്‍
നാടോടിനൃത്തത്തിന് ഒരുങ്ങി ശ്രീഷ കലോല്‍സവ നഗരിയില്‍
ഭരതനാട്യം-അനന്യ

സംഘഗാനം -ദേശഭക്തിഗാനം ടീമംഗങ്ങള്‍






HELLO ENGLISH FROM HELLO KANHIRAPOIL

എല്‍.പി തലത്തില്‍ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുവാനായി സര്‍ക്കാരിന്റെ 
"ഹലോ ഇംഗ്ലീഷ് "പ്രോഗ്രാം.
എല്‍.പി തലത്തില്‍ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുവാനായി സര്‍ക്കാരിന്റെ 
"ഹലോ ഇംഗ്ലീഷ് "പ്രോഗ്രാം  ആരംഭിച്ചു. മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അധ്യക്ഷനായി സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് രാജന്‍  പരിപാടി നിയന്ത്രിച്ചു.
ഹൈസ്കൂള്‍  പ്രതിനിധിയായി ഹേമടീച്ചര്‍ സംസാരിച്ചു. എ.സി.നന്ദകുമാര്‍,ബാലചന്ദ്രന്‍.സി സുഭാഷ്,സണ്ണി എന്നിവര്‍ പരിപാടിയെകുറിച്ച് സംസാരിച്ചു.ഒന്നാം തരത്തിലെ കുട്ടികള്‍ ആക്ഷന്‍ സോംഗ് അവതരിപ്പിച്ചു.മറ്റു പരിപാടികളും നടന്നു.ഗംഗാകൃഷ്ണന്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്റ്റോറി എല്ലാവരുടേയും മനം കവര്‍ന്നു. ഉഷ ടീച്ചര്‍ പരിപാടിക്ക്     നന്ദിയര്‍പ്പിച്ചു.

prayer
welcome speech -A.C.Nandakumar
inaguration by sri abdul rahman


speech by subhash


pta president Sri Rajan


Balachandran.C



usha


story-ganga krishna