FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

ABOUT US


                  പിന്നോട്ട് നോക്കുമ്പോള്‍...........

കാഞ്ഞിരപ്പൊയിലിലെ ഗ്രാമീണ ജനതയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കാന്‍ 1955ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമ പഞ്ചായത്തിലാണ് കാഞ്ഞിരപ്പൊയില്‍ എന്ന ഉള്‍നാടന്‍ ഗ്രാമം.നാട്ടുകാരുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായിട്ടായിരുന്നു ഈ വിദ്യാലയം യാഥാര്‍ത്ഥ്യമായത്. അതിന്
നേതൃത്വം വഹിച്ച പൗരപ്രമുഖരായിരുന്നു മാവില ഗോവിന്ദന്‍ നായര്‍,പ്രക്കൊടില്‍ അമ്പാടി,പുളിയക്കാടന്‍കുഞ്ഞമ്പു,എരിത്തോടത്ത് വെളുത്തമ്പാടി,ആമ്പിലേരികോമന്‍മണിയാണി,കോതോട്ട്പൊക്ളന്‍,പൂവക്കരകൊട്ടന്‍,പുതിയാറമ്പന്‍ചിണ്ടന്‍മണിയാണി,തോട്ടിനാട്ട് മാലിങ്കന്‍,രാന്‍കുഴി യൂസഫ് ഹാജി തുടങ്ങിയവര്‍. .നാരായണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്‍.പ്രാക്കൊടില്‍ അമ്പാടി പി.ടി.എ പ്രസിഡണ്ടും .1980ല്‍ സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തി.മടിക്കൈ പഞ്ചായത്തിലെ നിരവധി വിദ്യാഭ്യസ പദ്ധതികളില്‍ സ്കൂളും പങ്കാളികളായി.പഠന നിലവാരം ഉയര്‍ത്തുന്നതിലുള്ള നിരവധി തനതു പരിപാടികള്‍ സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നു.ശ്രീ.കൊടക്കാട് നാരായണന്‍ ഹെഡ്മാസ്റ്ററായപ്പോള്‍ ആരംഭിച്ച കാഞ്ഞിരപ്പൊയില്‍ കാര്യക്ഷമതയിലേക്ക് പദ്ധതി വിജയകരമായി ഇപ്പോഴും തുടരുന്നു.ശ്രീ.കെ.നാരായണന്‍ ഒയോളം,ശ്രീ.കെ.കെ.രാഘവന്‍ എന്നീ പ്രധാനാധ്യപകരുംസ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ നിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായ നേതൃത്വംനല്കി.

No comments:

Post a Comment