FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Thursday 25 February 2016

ആരോഗ്യ വകുപ്പിന്റെ ആയുർവേദ മരുന്ന് വിതരണം

കൌൺസിലിംഗിലൂടെ   കുട്ടികൾക്ക് വ്യക്തിത്വ വികസനം
സ്കൂളിൽ ആയുർവേദ മരുന്ന് വിതരണത്തിന്റെ ഭാഗമായി ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ചികിത്സാപദ്ധതിയുമായി ബന്ധപ്പെട്ട്  ജി.യു.പി എസ് കാഞ്ഞിരപ്പൊയിലിൽ കുട്ടികൾക്കായുള്ള കൌൺസിലിംഗ് ക്ലാസ്സ് നടന്നു.ആയുർവേദ ഡോക്ടർ സന്നിഹിതയായ ചടങ്ങിൽ ക്ലാസ്സ് കൈകാര്യം ചെയ്തു.മൊബൈലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടേയുമുള്ള സൌഹൃദം പൊള്ളയാണെന്നും ഓരോ വ്യക്തിയും സ്വയം വിലയിരുത്തണമെന്നും ജീവിതത്തിൽ എപ്പോഴും ക്രിയാത്മകമായിരിക്കണമെന്നും പോസിറ്റീവായി ചിന്ത നടക്കുമ്പോൾ മാത്രമേ മനുഷ്യന് പരസ്പരം ബഹുമാനിക്കാനുള്ള ചിന്തയുണ്ടാകൂ എന്നും ക്ലാസ്സിലൂടെ മനസ്സിലാക്കി കൊടുത്തു.ഇത്തരത്തിലുള്ള ചിന്തയിലൂടെ നല്ല നിലയിലേക്ക് എത്താനാകും എന്ന ബോധം കുട്ടികളിലെത്തിക്കാൻ കൌൺസിലിംഗ് ക്ലാസ്സിലൂടെ സാധിച്ചു.

Tuesday 23 February 2016

ഒഎൻവി മലയാളത്തിന്റെ തീരാനഷ്ടം

അധ്യാപകൻ രാകേഷ്,രാജേഷ് എന്നിവർ ഒഎൻവിയെ കുറിച്ച് ...


ഒഎൻവിയുടെ  ഓർമ്മകൾ

കൂട്ടുകാർ നിർമ്മിച്ച പതിപ്പുകൾ

ക്ലാസ്സുകളിലൂടെ 

മറക്കില്ലൊരിക്കലും മഹാനുഭാവനെ

Saturday 13 February 2016

മികവുത്സവത്തിൽ മികവു പുലർത്തി കാഞ്ഞിരപ്പൊയിൽ.

2015-2016 വർഷത്തെ മടിക്കൈ പഞ്ചായത്ത് തല  "മികവുത്സവം" എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ്ഗ് ബി.ആർ.സി യിൽ വച്ച് 8-2-2016ന് നടന്നു.യു.പി വിഭാഗത്തിൽ 6 വിദ്യാലയങ്ങൾ മാറ്റുരച്ചു. ഇതിൽ രണ്ടാം സ്ഥാനം നേടി മികവു പുലർത്തി.ഹിന്ദിക്ക് അമിത പ്രാധാന്യം നൽകി എന്ന ജൂറിയുടെ പരാമർശം ഒന്നാം സ്ഥാനം ലഭിക്കുന്നതിന് തടസ്സമായി. ഹിന്ദിക്ക് പ്രാധാന്യമുണ്ടെങ്കിലും മറ്റു പ്രവർത്തനങ്ങളെല്ലാം തന്നെ അവതരിപ്പിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.
വാർഡ് മെമ്പറോടൊപ്പം G U P S കാഞ്ഞിരപ്പൊയിൽ മികവ്  2015-16 ടീം

പേപ്പറുകൾ കൊണ്ട് രൂപങ്ങൾ തീർത്ത് ഡൽഹി സ്വദേശി

പേപ്പറുകൾ കൊണ്ട് രൂപങ്ങൾ തീർത്ത് ഡൽഹി സ്വദേശി വിക്കി റായ്. 2016ലെ കാഞ്ഞിരപ്പൊയിൽ സ്കൂളിൽ ആദ്യ അതിഥിയായി വിക്കിറായ്. ചാർട്ടുകളും പേപ്പറുകളും കത്റിക കൊണ്ട് ഞൊടിയിടയിൽ മുറിച്ച്   പറവകളെയും കടലാസ് ഗോപുരങ്ങളേയും പൂക്കളേയും സമ്മാനിച്ചപ്പോൾ കുട്ടികൾക്ക് ഒരു മാജിക്ക് കണ്ട പ്രതീതിയായിരുന്നു. കൂടാതെ ഹിന്ദിയും ഇംഗ്ലീഷിലുമാണ് കുട്ടികളോട് റായ് സംവദിച്ചത്. ഇത് ഹിന്ദി മഞ്ചിലെ കുട്ടികൾക്കും,ഇംഗ്ലീഷ് ക്ലബ്ബംഗങ്ങൾക്കും ഒരു വേറിട്ട അനുഭവമായി.റായുടെ ചെറു പുസ്തകങ്ങളും കുട്ടികളിൽ കുറച്ച് പേർ വാങ്ങി.
ഇതെല്ലാം നമുക്കാണ്    കടലാസുൽപ്പന്നങ്ങളൾ കൈയ്യിലേന്തി കുട്ടികൾ 

നന്ദന റായിക്ക് നന്ദി അർപ്പിക്കുന്നു

പ്രധാനധ്യാപകന് റായിയുടെ വക ഒരു കടലാസു പൂച്ചെണ്ട്



Friday 5 February 2016

REPUBLIC DAY 2016

റിപ്പബ്ളിക്ക് ദിനം 
 ഓരോ ഭാരതീയന്റേയും ദേശീയതയുടെ ചിന്തയെ പരിപോഷിപ്പിക്കുന്നതോടൊപ്പം ഭാരതീയന്റെ കർത്തവ്യബോധത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. താൻ പിറന്നു വീണ ഭാരതമണ്ണിനെ പരിപാലിക്കേണ്ടത് ഓരോ ഭാരതപുത്രന്റേയും കടമയാണ് എന്ന ഓർമ്മപ്പെടുത്തൽ. ഭാരതത്തിന്റെ ഭരണസംവിധാനത്തെ യഥാവിധി ഉൾക്കൊണ്ട് ഭാരതാംബയുടെ സംരക്ഷണത്തിനായി കൈകോർക്കാൻ ഈ ശുഭവേള അവസരമൊരുക്കട്ടേ..
ഭാരത് മാതാ കീ ജയ്..
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്..
वन्दे मातरम
झंडा उँचा रहे हमारा...
നമ്മൾ ഭാരതീയർ...നമ്മളേവരുമൊന്ന്.
മക്കളോടൊപ്പം എന്നും അമ്മമാരുണ്ട്.

Thursday 4 February 2016

ആരോഗ്യ ക്വിസ്സ്,വാർഷീകാഘോഷം-ആലോചനായോഗം

ആരോഗ്യ ക്വിസ്സിലെ വിജയികളെ അനുമോദിക്കുന്നു.


സ്കൂളിന്റെ 60ാം വാർഷികാഘോഷ ആലോചനായോഗം