FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Wednesday 17 August 2016

ചിങ്ങം ഒന്ന് കര്‍ഷകദിനം

കര്‍ഷകദിനം വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെക്കുറിച്ച് അറിയാനുള്ള വേദിയായി.
കര്‍ക്കിടകത്തിന്റെ  ഇരുള്‍ മൂടിയ കാലാവസ്ഥയ്ക്ക് സൂര്യകിരണത്തിന്റെ സ്പര്‍ശനമേകി ചിങ്ങം പിറന്നു.ചിങ്ങം മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്ന മാസമാണ്.കര്‍ക്കിടകത്തെ പഞ്ഞമാസമെന്ന് പ്രായമേറിയവര്‍ പറയാറുണ്ട്.എങ്കില്‍ ഇന്ന് പഞ്ഞമാസമല്ല ,
എങ്കില്‍ മനുഷ്യ മനസ്സ് ഉണര്‍ന്നില്ലെങ്കില്‍ വീണ്ടും കഷ്ടപ്പാടുകള്‍ ഉണ്ടാകും.അന്നൊക്കെ കര്‍ക്കിടത്തില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പണമില്ലായിരുന്നു. ഇന്ന് പണമുണ്ടെങ്കിലും ശുദ്ധമായ ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യം വളര്‍ന്നു വരുന്ന തലമുറ മനസ്സിലാക്കണം.സ്വന്തമായി കുറച്ചു കൃഷി എല്ലാവരും ചെയ്യാന്‍ തയ്യാറായാല്‍  വിഷലിപ്തമായ ഭക്ഷണത്തിന് അറുതി വരുത്താം .അതു തന്നെയാണ് കര്‍ഷകദിനത്തിന്റെ ലക്ഷ്യവും. സ്വന്തമായി കൃഷി ചെയ്യാനുള്ള പല പദ്ധതികളും കേരള സര്‍ക്കാര്‍ നല്‍കി വരുന്നു. അതു പ്രയോജനപ്പെടുത്തി ശുദ്ധമായ വിളകള്‍ നമുക്ക് വിളയിച്ചെടുക്കാം അതാകട്ടെ ഈ കര്‍ഷകദിനത്തില്‍ നമ്മുടെ ലക്ഷ്യം.

കര്‍ഷകദിനത്തില്‍ കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ കുട്ടികള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന പരിപാടികളായിരുന്നു കാഴ്ച വച്ചത്.ഇന്ന് കൃഷി ചെയ്യുന്ന കര്‍ഷകരെ സ്കൂളിലേക്ക് ക്ഷണിച്ചു വരുത്തി അവരുടെ വാക്കുകള്‍ കേള്‍ക്കുകയും അവരെ ആദരിക്കുകയും ചെയ്തു.
കര്‍ഷകനോട് സംവദിക്കുന്ന കുരുന്നുകള്‍

Monday 15 August 2016

എഴുപതാം സ്വാതന്ത്ര്യ ദിനത്തില്‍ മള്‍ട്ടി മീഡിയ ക്വിസ്സ്.


സ്വതന്ത്ര ഭാരതം ഏഴാം ദശകത്തില്‍

ദേശീയ പതാക 9.30 ന്  ഹൈസ്കൂള്‍ പ്രധാനദ്ധ്യാപകന്‍ ഉയര്‍ത്തിയതോടെസ്വാതന്ത്ര്യദിന  പരിപാടികള്‍ക്ക്  തുടക്കം കുറിച്ചു.സ്വാതന്ത്ര്യദിന സന്ദേശമേകാന്‍ മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ദുള്‍ റഹ്മാന്‍,പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍,വൈസ് പ്രസിഡണ്ട് ഗോപാലന്‍,യു.പി.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സി.ബാലചന്ദ്രന്‍, സ്കൂള്‍ ലീഡര്‍,ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി എന്നിവര്‍ സന്നിഹിതരായി.പതാക വന്ദനഗാനം झंडा ऊँचा रहे हमारा എന്ന ഗാനം പ്രേംചന്ദ് ഹിന്ദിമഞ്ചിലെ കുട്ടികള്‍ ആലപിച്ചു.സ്വാതന്ത്ര്യ ദിന കൈയ്യെഴുത്തു മാസികകള്‍,പതിപ്പ്,ഹിന്ദി പോസ്റ്റര്‍ എന്നിവ കൂട്ടികള്‍ തയ്യാറാക്കിയിരുന്നു.


    ദേശീയഗാനത്തിന് ശേഷം ഹൈസ്കൂള്‍ ഹാളില്‍ വച്ച് പുതിയ റെഡ് ക്രോസ്സിലെ വളണ്ടിയര്‍മാര്‍ക്ക് സ്ക്വാര്‍ഫ് അണിയിക്കല്‍ ചടങ്ങ് ഈ സുദിനത്തില്‍ സന്നിഹിതരായ വിശിശ്ടാതിഥികളും അധ്യാപകരും പി.‍ടി.എ ഭാരവാഹികളും ചേര്‍ന്ന് മികവുറ്റതാക്കി. സ്വാതന്ത്ര്യദിന പ്രശ്നോത്തരിയില്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ നന്ദനയെ അഭിനന്ദിച്ചു.തുടര്‍ന്ന്  ഹരിമാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം തരം മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ ക്ലാസ്സ ക്രമത്തില്‍ ദേശഭക്തിഗാനമാലപിച്ചു.തുടര്‍ന്ന് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന   സ്വാതന്ത്ര്യദിനമള്‍ട്ടി മീഡിയ ക്വിസ്സ് പ്രോഗ്രാം നടന്നു. ഇത് കാഞ്ഞിരപ്പൊയിലിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.


മള്‍ട്ടിമീഡിയയുടെസാങ്കേതികതപ്രയോജനപ്പെടുത്തിഅദ്ധ്യാപകരായപി.രാജേഷും,കെ.രാജേഷുംപ്രശ്നോത്തരിയലൂടെവിദ്യാര്‍ത്ഥികള്‍ക്ക് ഇരുപത്ചോദ്യങ്ങള്‍ നല്‍കിയപ്പോള്‍ കാഞ്ഞിരപ്പൊയില്‍ സ്കൂളിന്‍റെ  മികവു കാഴ്ചയായിമാറി.  ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ ക്ലാസ്സ്തല വിജയികളായ രണ്ടു വീതം വിദ്യാര്‍ത്ഥികള്‍ ക്വിസ്സ് മല്‍സരത്തല്‍ മാറ്റുരച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്തിലേയും എട്ടിലേയും കൂട്ടികള്‍ പതിനഞ്ച് പോയിന്‍റ്    നേടി ഒന്നാമരായി.യു.പി. വിഭാഗത്തില്‍ പന്ത്രണ്ട് പോയിന്‍റ് നേടി ഏഴ് .എ ക്ലാസ്സ് ഒന്നാമതെത്തി. എല്‍.പി വിഭാഗത്തിലെ ചുണക്കുട്ടികള്‍ഒന്‍പതു  പോയിന്‍റ്   നാലാം ക്ലാസ്സുകാരാണെങ്കിലും രണ്ടാം സ്ഥാനാര്‍ഹര്‍ നാല് പോയിന്‍റ് കരസ്ഥമാക്കിയ രണ്ടാം ക്ലാസ്സിലെമിടുക്കരായിരുന്നു.തുടര്‍ന്ന് രുചികരമായ പായസ വിതരണവും നടന്നു.



മള്‍ട്ടിമീഡിയ പ്രശ്നോത്തരി

മള്‍ട്ടിമീഡിയ പ്രശ്നോത്തരി

രാകേഷും രാജേഷും മള്‍ട്ടിമീഡിയ പ്രശ്നോത്തരി നടത്തുന്നു.

ഉപജീല്ല സ്വാതന്ത്ര്യദിന പ്രശ്നോത്തരിയില്‍ രണ്ടാം സ്ഥാനം നേടിയ നന്ദന

ജെ.ആര്‍.സി കേഡറ്റുകള്‍ക്ക്  സ്ക്വാര്‍ഫ് അണിയിക്കല്‍

ജെ.ആര്‍.സി കേഡറ്റുകള്‍ക്ക്  സ്ക്വാര്‍ഫ് അണിയിക്കല്‍

ജെ.ആര്‍.സി കേഡറ്റുകള്‍ക് സ്ക്വാര്‍ഫ് അണിയിക്കല്‍

ജെ.ആര്‍.സി കേഡറ്റുകള്‍ക്ക്  സ്ക്വാര്‍ഫ് അണിയിക്കല്‍

റെഡ്ക്രോസ്സ് കേഡറ്റുകളുടെ  വരവ്...

മാഷെ നമ്മള്‍ റെഡിയാണ്.......

സ്വാതന്ത്ര്യം തന്നെ അമൃതം...സന്ദേശം

सारे जहाँ से अच्छा हिंदुस्तान हमारा...

വന്ദേ മാതരം..സുജലാം സുഫലാം മലയശീതളാം...

നമ്മളുമുണ്ട് ദേശഭക്തിഗാനം പാടാന്‍

നമ്മളുണ്ടാക്കിയ നമ്മുടെ സ്വന്തം ദേശീയപതാക

നമ്മള്‍ ഭാരതീയര്‍ നാമെല്ലാമൊന്ന്

നിവ്യയുടെ സ്വാതന്ത്ര്യദിന പതിപ്പ്

ദേശീയപതാക ഉയരട്ടങ്ങനെ ഉയരട്ടെ

झंडा ऊँचा रहे हमारा...
പ്രധാനധ്യാപകന്‍
പതാക ഉയര്‍ത്തുന്നു.

വിശിഷ്ടവ്യക്തികള്‍ അഭിസംബോധന ചെയ്യുന്നു.

മൂന്നാം ക്ലാസ്സുകാരുടെ ഒരുക്കം





കമോണ്‍ റിയോയിലൂടെ ഒളിമ്പിക്സിന് വരവേല്പ്

കായികരംഗത്ത് ഇനിയെങ്കിലും ഭാരതത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയണം എന്ന ആഗ്രഹവുമായി  റിയോ ഒളിമ്പിക്സിന് വരവേല്പ്  .

 ബ്രസീലില്‍ ആരംഭിച്ച ഒളി്പിക്സിനെ വരവേറ്റുകൊണ്ട് വിദ്യാലയത്തില്‍ നടത്തിയ  "കമോണ്‍ റിയോ" എന്ന വ്യത്യസ്ത പരിപാടിയിലൂടെ നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റാനും വിദ്യാര്‍ത്ഥികളില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യത്തെ വളര്‍ത്താനുംസാധിച്ചു.ഒളിമ്പിക്സ്  ആരംഭം കുറിച്ച ദിനത്തില്‍ തന്നെയായിരുന്നു  "കമോണ്‍ റിയോ" എന്ന കാഞ്ഞിരപ്പൊയില്‍ സ്കൂളിന്റെ തനതു പ്രവര്‍ത്തനം. 
ദീപശിഖാ പ്രയാണം ഗ്രാമ വീഥിയിലൂടെ

ഒളിമ്പിക്സ് ചിഹ്നവുമേന്തി



പത്രത്താളുതാളുകളില്‍ നിറഞ്ഞ റിയോ...
മാതൃഭൂമിയിലെ വാര്‍ത്ത

മനോരമയിലെ വാര്‍ത്ത


ക്വിറ്റ് ഇന്ത്യ ദിനത്തില്‍ പ്രശ്നോത്തരി

ക്വിറ്റ് ഇന്ത്യ ദിനത്തില്‍ പ്രശ്നോത്തരി

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനുഎതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി,പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.


ക്വിറ്റ് ഇന്ത്യ ദിനത്തില്‍ പ്രശ്നോത്തരി നടത്തുന്നതോടൊപ്പം ഹിരോഷിമ നാഗസാക്കി സംഭവങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടത്തുകയും ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രശ്നോത്തരിയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.രണ്ട് ദിനങ്ങളേയും ബന്ധപ്പെടുത്തികൊണ്ട് അധ്യാപകര്‍ ക്ലാസ്സെടുത്തു.

യുദ്ധം വേണ്ട സൗഹൃദം മാത്രം ...യുദ്ധവിരുദ്ധ ഭാരതം യുദ്ധമില്ലാത്ത ലോകം

ഹിരോഷിമ നാഗസാക്കി ദിനത്തില്‍ ഭീകരവാദത്തിനെതിരെ
ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ അറുപത്തിനാലാം വാര്‍ഷികം. 1945 ആഗസ്റ്റ്  ആറിന് രാവിലെയായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 70000ത്തോളം പേരുടെ ജീവനപഹരിച്ച അണുബോംബ് വര്‍ഷം ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമാണ്.ബോംബ് വര്‍ഷത്തിന്‍റെ 
ദുരിതഫലങ്ങളനുഭവിച്ചവരടക്കം 50000 പേര്‍ ഹിരോഷിമയില്‍ ഒത്തുചേര്‍ന്ന് ബോംബ് വര്‍ഷത്തിന്‍റെ ഓര്‍മ്മ പുതുക്കി. ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോയും 50 ലോകരാജ്യങ്ങളിലെ പ്രതിനിധികളും ഇവരുടെ ദുഃഖത്തില്‍പങ്കുചേര്‍ന്നു. 
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ആണവ വിരുദ്ധ നിലപാടിനെ മേയര്‍ ടഡാറ്റോഷി അകിബ പ്രകീര്‍ത്തിച്ചു. ലോക സമാധാനത്തിന് അണുബോംബ് ഇല്ലാതാകണമെന്ന് അദ്ദേഹം പറഞ്ഞു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച സമയമായ രാവിലെ 8:15നായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍. 
എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നും. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യംസംഭവിച്ചവരുമായി. 
മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമ
മായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം.
ഹിരോഷിമാ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

Sunday 14 August 2016

ഹിന്ദി നോവലിസ്റ്റ് പ്രേംചന്ദ് ജന്മദിനം ജൂലായ് 31

हिंदी के अग्रगण्य  उपन्यासकार -मुंशी प्रेमचंद
उपन्यास सम्राट मुंशी प्रेमचंद (1880-1936)


प्रेमचंद (३१ जुलाई१८८० - ८ अक्टूबर १९३६हिन्दी और उर्दू के महानतम भारतीय लेखकों में से एक हैं।[1] मूल नाम धनपत राय श्रीवास्तव वाले प्रेमचंद को नवाब राय और मुंशी प्रेमचंद के नाम से भी जाना जाता है।[2] उपन्यास के क्षेत्र में उनके योगदान को देखकर बंगाल के विख्यात उपन्यासकार शरतचंद्र चट्टोपाध्याय ने उन्हें उपन्यास सम्राट कहकर संबोधित किया था।[3][4] प्रेमचंद ने हिन्दी कहानी और उपन्यास की एक ऐसी परंपरा का विकास किया जिसने पूरी सदी के साहित्य का मार्गदर्शन किया। आगामी एक पूरी पीढ़ी को गहराई तक प्रभावित कर प्रेमचंद ने साहित्य की यथार्थवादी परंपरा की नींव रखी। उनका लेखन हिन्दी साहित्य की एक ऐसी विरासत है जिसके बिना हिन्दी के विकास का अध्ययन अधूरा होगा। वे एक संवेदनशील लेखक, सचेत नागरिक, कुशल वक्ता तथा सुधी (विद्वान) संपादक थे। बीसवीं शती के पूर्वार्द्ध में, जब हिन्दी में की तकनीकी सुविधाओं का अभाव था, उनका योगदान अतुलनीय है। प्रेमचंद के बाद जिन लोगों ने साहित्‍य को सामाजिक सरोकारों और प्रगतिशील मूल्‍यों के साथ आगे बढ़ाने का काम किया, उनमें यशपाल से लेकर मुक्तिबोधतक शामिल हैं।


നോവലുകൾ

ഗബൻ (गबन گبن) (കൊള്ള)
  • സേവാസദൻ,ഗോദാൻ (गोदान گودان) (The Gift of a Cow)കർമ്മഭൂമി (कर्मभूमी کرمبھُومی)
  • കായകൽപ്പ് (कायाकल्प کایاکلپ)മനോരമ (मनोरमा منورما)മംഗത്സൂത്ര (मंगलसूत्र مںگلسُوتر) - Incompleteനിർമ്മല (निर्मला نِرملا)പ്രതിജ്ഞ (प्रतिज्ञा پرتِجنا) (The Vow)പ്രേമാശ്രം (प्रेमाश्रम پریماشرم)രംഗ്ഭൂമി (रंगभूमी رںگبھُومی) (The theatre)വർദാൻ (वरदान وردان)(The boon)

  • കാഞ്ഞിരപ്പൊയിലിലെ ഹിന്ദി ക്ലബ്ബ് പ്രേംചന്ദ് ഹിന്ദി മഞ്ച് എന്ന നാമധേയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വര്‍ഷം തോറും വൈവിധ്യങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഹിന്ദിയില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഒരു മുതല്‍കൂട്ടാകുന്നു.ജില്ലാതലത്തില്‍ വരെ മേന്‍മകള്‍ ഉണ്ടാക്കാന്‍ പറ്റുന്നതിന്റെ നേട്ടം പ്രവര്‍ത്തന മികവ് തന്നെയെന്നതില്‍ സംശയമില്ല. പ്രേംചന്ദിന്റെ ജന്മദിനത്തില്‍ ഏഴാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു വൃക്ഷത്തിന്റെ ജന്മദിനത്തില്‍ ഒരു വലിയ ഗുല്‍മൊഹറിന് കൂട്ടായി ഒരു കൂട്ടി ഗുല്‍മൊഹറിനെ നട്ടു. ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം എ.സിനന്ദകുമാര്‍ നിര്‍വ്വഹിച്ചു. സംയോജക് പ്രണവ് പ്രഭാകരന്‍ വൃക്ഷത്തൈ നട്ടു.ഹരിനാരായണന്‍ പ്രേംചന്ദ് അനുസ്മരണപ്രഭാഷണം നടത്തി.
ക്ലബ്ബംഗങ്ങള്‍ തയ്യാറാക്കിയ ബധായികാര്‍ഡുകളും
പോസ്റ്ററുകളും പ്രകാശനം ചെയ്യുന്നു.

പ്രേംചന്ദ് ജന്മദിനത്തില്‍ ഗാനാലാപനം

പ്രേംചന്ദ് പുസ്തക പ്രദര്‍ശനവും ഹിന്ദി അസംബ്ലിയും

ഗുല്‍മൊഹര്‍ മരത്തിന് കൂട്ടിന് ഇനി കുട്ടി ഗുല്‍മൊഹര്‍ 

പ്രേംചന്ദ് അനുസ്മരണം കേള്‍ക്കുന്ന മഞ്ചിലെ അംഗങ്ങള്‍

ചാന്ദ്രദിനം ജൂലായ് 21


ചാന്ദ്രദിനം


ചാന്ദ്രദിനം -അറിവിന്റെ ജാലകം
 "ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായിവിശേഷിപ്പിക്കപ്പെടുന്നു.ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട് 
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായിജൂലൈ21ചാന്ദ്രദിനമായിആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ്ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.


  • ജൂലൈ21ചാന്ദ്രദിനത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണം,ചാന്ദ്രദിന ക്വിസ്സ്,പതിപ്പു പ്രകാശനം എന്നിവ സംഘടിപ്പിച്ചു.





  • ക്വിസ്സ് മല്‍സരം
  • വിനോദ്  മാസ്റ്റര്‍ നേതൃത്വം നല്‍കുന്നു.
  • ചാന്ദ്രദിന പതിപ്പ് പ്രകാശനം
    എ.സി നന്ദകുമാര്‍ മാസ്റ്റര്‍









  • സൗജന്യ യൂനിഫോം വിതരണം

    സര്‍ക്കരിന്റെ സൗജന്യ യൂനിഫോം വിതരണം
    സര്‍ക്കാറിന്റെ സൗജന്യ യൂനിഫോം  ബി.പി.എല്‍ കാര്‍ഡുകാര്‍ക്കു മാത്രമെന്നിരിക്കെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂനിഫോം നല്‍കണമെന്ന പി.ടി.എ യുടേയും അധ്യാപകരുടേയും അഭിപ്രായപ്രകാരം എല്ലാവരുടേയും സഹകരണത്തോടെ സൗജന്യ യൂനിഫോം വിതരണം പി.ടി.എ യുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നു.
    യൂനിഫോം വിതരണോദ്ഘാടനം ഒന്നാം ക്ശാസ്സില്‍ നടന്നു.
    പി.ടി.എ വൈസ് പ്രസി‍ണ്ട് ഗോപാലന്‍ നിര്‍വ്വഹിക്കുന്നു

    ഹെഡ്മാസ്റ്റര്‍ വിതരണം ചെയ്യുന്നു

    സീതടീച്ചര്‍ വിതരണം ചെയ്യുന്നു.

    സര്‍ഗ്ഗവേള ആനന്ദകരമാക്കാം

    സര്‍ഗ്ഗവേള ഒരുമയുടെ മേള.
    പുതിയ പാഠ്യപദ്ധതിക്ക് അനുസൃതമായുള്ള പാഠ്യ പാഠ്യേതര വിഷയങ്ങള്‍ക്ക് ഒരേ രീതിയില്‍ പ്രാധാന്യം നല്‍കുന്ന രീതികളാണ് കാഞ്ഞിരപ്പൊയിലിന്റെ ലക്ഷ്യം. യു.പി. വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിയ പാഠ്യേതര വിഷയങ്ങള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി കൊണ്ട് തന്നെ അത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ ഇല്ലാഞ്ഞിട്ടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം വിഷയങ്ങളിലും കൂടുതല്‍ മികവു പുലര്‍ത്താനായി സര്‍ഗ്ഗവേള  വെള്ളിയാഴ്ചയിലെ അവസാന പിരീയഡിലേക്ക് മാറ്റി എല്ലാ കുട്ടികള്‍ക്കും ഇതിന്റെ  ഫലം കിട്ടത്തക്ക രീതിയില്‍  ക്രമീകരിച്ചിരിക്കുകയാണ്.


    സര്‍ഗ്ഗവേളയുടെ ഉദ്ഘാടനവേള
    പ്രസംഗം അവതരിപ്പിക്കുന്നു
    ഗാനം
    ബഷീര്‍കഥകളിലേക്ക്

    സര്‍ഗ്ഗവേളയില്‍  എല്ലാരുമൊപ്പം