FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Monday 15 August 2016

എഴുപതാം സ്വാതന്ത്ര്യ ദിനത്തില്‍ മള്‍ട്ടി മീഡിയ ക്വിസ്സ്.


സ്വതന്ത്ര ഭാരതം ഏഴാം ദശകത്തില്‍

ദേശീയ പതാക 9.30 ന്  ഹൈസ്കൂള്‍ പ്രധാനദ്ധ്യാപകന്‍ ഉയര്‍ത്തിയതോടെസ്വാതന്ത്ര്യദിന  പരിപാടികള്‍ക്ക്  തുടക്കം കുറിച്ചു.സ്വാതന്ത്ര്യദിന സന്ദേശമേകാന്‍ മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ദുള്‍ റഹ്മാന്‍,പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍,വൈസ് പ്രസിഡണ്ട് ഗോപാലന്‍,യു.പി.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സി.ബാലചന്ദ്രന്‍, സ്കൂള്‍ ലീഡര്‍,ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി എന്നിവര്‍ സന്നിഹിതരായി.പതാക വന്ദനഗാനം झंडा ऊँचा रहे हमारा എന്ന ഗാനം പ്രേംചന്ദ് ഹിന്ദിമഞ്ചിലെ കുട്ടികള്‍ ആലപിച്ചു.സ്വാതന്ത്ര്യ ദിന കൈയ്യെഴുത്തു മാസികകള്‍,പതിപ്പ്,ഹിന്ദി പോസ്റ്റര്‍ എന്നിവ കൂട്ടികള്‍ തയ്യാറാക്കിയിരുന്നു.


    ദേശീയഗാനത്തിന് ശേഷം ഹൈസ്കൂള്‍ ഹാളില്‍ വച്ച് പുതിയ റെഡ് ക്രോസ്സിലെ വളണ്ടിയര്‍മാര്‍ക്ക് സ്ക്വാര്‍ഫ് അണിയിക്കല്‍ ചടങ്ങ് ഈ സുദിനത്തില്‍ സന്നിഹിതരായ വിശിശ്ടാതിഥികളും അധ്യാപകരും പി.‍ടി.എ ഭാരവാഹികളും ചേര്‍ന്ന് മികവുറ്റതാക്കി. സ്വാതന്ത്ര്യദിന പ്രശ്നോത്തരിയില്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ നന്ദനയെ അഭിനന്ദിച്ചു.തുടര്‍ന്ന്  ഹരിമാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം തരം മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ ക്ലാസ്സ ക്രമത്തില്‍ ദേശഭക്തിഗാനമാലപിച്ചു.തുടര്‍ന്ന് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന   സ്വാതന്ത്ര്യദിനമള്‍ട്ടി മീഡിയ ക്വിസ്സ് പ്രോഗ്രാം നടന്നു. ഇത് കാഞ്ഞിരപ്പൊയിലിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.


മള്‍ട്ടിമീഡിയയുടെസാങ്കേതികതപ്രയോജനപ്പെടുത്തിഅദ്ധ്യാപകരായപി.രാജേഷും,കെ.രാജേഷുംപ്രശ്നോത്തരിയലൂടെവിദ്യാര്‍ത്ഥികള്‍ക്ക് ഇരുപത്ചോദ്യങ്ങള്‍ നല്‍കിയപ്പോള്‍ കാഞ്ഞിരപ്പൊയില്‍ സ്കൂളിന്‍റെ  മികവു കാഴ്ചയായിമാറി.  ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ ക്ലാസ്സ്തല വിജയികളായ രണ്ടു വീതം വിദ്യാര്‍ത്ഥികള്‍ ക്വിസ്സ് മല്‍സരത്തല്‍ മാറ്റുരച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്തിലേയും എട്ടിലേയും കൂട്ടികള്‍ പതിനഞ്ച് പോയിന്‍റ്    നേടി ഒന്നാമരായി.യു.പി. വിഭാഗത്തില്‍ പന്ത്രണ്ട് പോയിന്‍റ് നേടി ഏഴ് .എ ക്ലാസ്സ് ഒന്നാമതെത്തി. എല്‍.പി വിഭാഗത്തിലെ ചുണക്കുട്ടികള്‍ഒന്‍പതു  പോയിന്‍റ്   നാലാം ക്ലാസ്സുകാരാണെങ്കിലും രണ്ടാം സ്ഥാനാര്‍ഹര്‍ നാല് പോയിന്‍റ് കരസ്ഥമാക്കിയ രണ്ടാം ക്ലാസ്സിലെമിടുക്കരായിരുന്നു.തുടര്‍ന്ന് രുചികരമായ പായസ വിതരണവും നടന്നു.



മള്‍ട്ടിമീഡിയ പ്രശ്നോത്തരി

മള്‍ട്ടിമീഡിയ പ്രശ്നോത്തരി

രാകേഷും രാജേഷും മള്‍ട്ടിമീഡിയ പ്രശ്നോത്തരി നടത്തുന്നു.

ഉപജീല്ല സ്വാതന്ത്ര്യദിന പ്രശ്നോത്തരിയില്‍ രണ്ടാം സ്ഥാനം നേടിയ നന്ദന

ജെ.ആര്‍.സി കേഡറ്റുകള്‍ക്ക്  സ്ക്വാര്‍ഫ് അണിയിക്കല്‍

ജെ.ആര്‍.സി കേഡറ്റുകള്‍ക്ക്  സ്ക്വാര്‍ഫ് അണിയിക്കല്‍

ജെ.ആര്‍.സി കേഡറ്റുകള്‍ക് സ്ക്വാര്‍ഫ് അണിയിക്കല്‍

ജെ.ആര്‍.സി കേഡറ്റുകള്‍ക്ക്  സ്ക്വാര്‍ഫ് അണിയിക്കല്‍

റെഡ്ക്രോസ്സ് കേഡറ്റുകളുടെ  വരവ്...

മാഷെ നമ്മള്‍ റെഡിയാണ്.......

സ്വാതന്ത്ര്യം തന്നെ അമൃതം...സന്ദേശം

सारे जहाँ से अच्छा हिंदुस्तान हमारा...

വന്ദേ മാതരം..സുജലാം സുഫലാം മലയശീതളാം...

നമ്മളുമുണ്ട് ദേശഭക്തിഗാനം പാടാന്‍

നമ്മളുണ്ടാക്കിയ നമ്മുടെ സ്വന്തം ദേശീയപതാക

നമ്മള്‍ ഭാരതീയര്‍ നാമെല്ലാമൊന്ന്

നിവ്യയുടെ സ്വാതന്ത്ര്യദിന പതിപ്പ്

ദേശീയപതാക ഉയരട്ടങ്ങനെ ഉയരട്ടെ

झंडा ऊँचा रहे हमारा...
പ്രധാനധ്യാപകന്‍
പതാക ഉയര്‍ത്തുന്നു.

വിശിഷ്ടവ്യക്തികള്‍ അഭിസംബോധന ചെയ്യുന്നു.

മൂന്നാം ക്ലാസ്സുകാരുടെ ഒരുക്കം





No comments:

Post a Comment