FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Thursday 10 November 2016

ഉപജില്ല കായികമേളയില്‍ മാറ്റു കൂട്ടാന്‍ കാഞ്ഞിരപ്പൊയിലിലെ താരങ്ങള്‍

കടിഞ്ഞിമൂലയില്‍ നടക്കുന്ന ഉപജില്ല കായികമേളയില്‍ മല്‍സരിക്കാനായി ഒരുങ്ങി കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ കുട്ടികള്‍.
ഉപജില്ലാ കായികമേളയില്‍ മല്‍സരിക്കാനൊരുങ്ങുന്ന താരങ്ങള്‍

ഉപജില്ലാ-ജില്ലാ ശാസ്ത്രമേളയില്‍ മികച്ച നേട്ടം

നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥകള്‍ക്ക് സാധിച്ചു.ഇതില്‍ മല്‍സരിച്ചവരെ പരിചയപ്പെടുത്താം.

ഇലക്ട്രിക്കല്‍ വയറിംഗ്-സൂരജ്.കെ
ത്രഡ് പാറ്റേണ്‍-സൗരവ്.ഇ
വുഡ് വര്‍ക്ക്-വിജില്‍
വെജിറ്റബിള്‍ പ്രിന്‍റിംഗ്-പ്രജീഷ.വി
ബീഡ്സ് വര്‍ക്ക്-ഫാത്തിമത്ത് ഫിദ
ശാസ്ത്ര ക്വിസ്സ്-പ്രണവ് പ്രഭാകരന്‍

ചട്ടഞ്ചാല്‍ ഗവണ്‍മെന്റ് സ്കൂളില്‍ നവംബര്‍ രണ്ടാം വാരം നടക്കുന്നജില്ലാ ശാസ്ത്ര മേളയ്ക്ക് യോഗ്യത നേടിയ എല്‍ പി വിഭാഗത്തിലേയും യു.പി വിഭാഗത്തിലേയും അഞ്ചു കൂട്ടികളുടേയും ഇനങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.

എല്‍ പി വിഭാഗത്തില്‍ ത്രഡ് പാറ്റേണില്‍  
ശിവനന്ദ് ജനാര്‍ദ്ദനന്‍
യു.പി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ വയറിങ്ങില്‍ 
സൂരജ് .കെ
ത്രഡ് പാറ്റേണില്‍
സൗരവ് .ഇ 
വുഡ് വര്‍ക്കില്‍ 
വിജില്‍ 
ശാസ്ത്ര ക്വിസ്സില്‍ 
പ്രണവ് പ്രഭാകരന്‍ 
എന്നിവര്‍ മല്‍സരിക്കാന്‍ യോഗ്യത നേടി.

ഈ നേട്ടങ്ങള്‍ കൈവരിക്കാനും കുട്ടികളെ ഒരുക്കുവാനും  ചുക്കാന്‍ പിടിച്ചത് ശ്രീമതി ബീന ടീച്ചര്‍ ആണ്.ടീച്ചര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ മറ്റധ്യാപകരും രക്ഷിതാക്കളും കൂടെയുണ്ടായിരുന്നു.

മുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണത്തിന്  വേദിയൊരുക്കി കാഞ്ഞിരപ്പൊയില്‍ സ്കൂള്‍






കലോല്‍സവ തിരശ്ശീല ഉയര്‍ന്നു

സംഗീതവും നൃത്തവും കാഞ്ഞിരപ്പൊയിലിനെ പുളകമണിയിച്ചു.
കാഞ്ഞിരപ്പൊയിലിലെ യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കലോത്സവ മല്‍സര ഇനങ്ങള്‍ കലോല്‍സവത്തിന്റെ  തനിമ നിലനിര്‍ത്തികൊണ്ട് നടത്തി.സ്റ്റേജിതര മല്‍സരങ്ങള്‍  മുന്‍കൂട്ടിനടത്തിയതിനാല്‍  ഒരു ദിവസത്തെ പഠനം മാത്രമേ കലോല്‍സവത്തിനായി  നീക്കിവയ്ക്കേണ്ടി വന്നുള്ളൂ.ഇതുമായി ബന്ധപ്പെട്ട  കടലാസു പണികള്‍ അധ്യാപകര്‍ വീട്ടില്‍ നിന്നും നിറവേറ്റി. കലോത്സവം സാമ്പത്തിക പരാധീനതമൂലം ചെലവ് ചുരുക്കിയാണ് ചെയ്തത്.എങ്കിലും അത് കൂട്ടികളുടെ മല്‍സര ചൂട് കൂറച്ചില്ല.വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍  ശ്രീ .അബ്ദുള്‍ റഹ്മാന്‍ കലോത്സവ പരിപാടികള്‍ ഉദ്ഘാടനം  ചെയ്തു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായ  ചടങ്ങിന് സണ്ണിമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകന്‍ ശ്രീ പുരുഷോത്തമനും ശ്രീ. ബാലചന്ദ്രനും എം പി ടി എ പ്രസിഡണ്ടും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.





കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കാഞ്ഞിരപ്പൊയില്‍

ഉദ്ഘാടകനായി കാഞ്ഞിരപ്പൊയിലിന്റെ  സ്വന്തം ഫുട്ബോള്‍ താരം സൗനേഷ്
 ഉദ്ഘാടകനായി കാഞ്ഞിരപ്പൊയിലിന്റെ  സ്വന്തം ഫുട്ബോള്‍ താരം സൗനേഷ്ലോകത്തിലെ കായികതാരങ്ങളുടെ പിറവിസ്കൂള്‍ ഗ്രൗണ്ടുകളില്‍ നിന്നും  സ്കൂളുകളില്‍ നടക്കുന്ന മേളകളിലൂടെയുമാണെന്ന് എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഗോപാലന്‍ പറഞ്ഞു. മേളയുടെ കായികതാരങ്ങളുടെ സല്യൂട്ട്  സ്വീകരിച്ച ശേഷം കുട്ടികളോട് സംസാരിക്കുന്ന വേളയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.




Tuesday 1 November 2016

കേരളത്തിന്റെ ഷഷ്ഠിപൂര്‍ത്തിയാഘോഷിച്ച് കാഞ്ഞിരപ്പൊയില്‍

കേരളീയവേഷമണിഞ്ഞ് അധ്യാപിക-അധ്യാപകര്‍ അസംബ്ലിയില്‍ കേരളത്തിന്റെ പ്രൗഢിയെക്കുറിച്ചും  മഹിമയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു.ശേഷം കേരളപ്പിറവിയുടെ ഭാഗമായുള്ള പതിപ്പുകള്‍ പ്രകാശനം ചെയ്തു.
സണ്ണിമാസ്റ്റര്‍ കേരളപ്പിറവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

കേരളീയ വേഷമണിഞ്ഞ്  അധ്യാപകര്‍