FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Wednesday 22 June 2016

പയറുവര്‍ഷാചരണം 2016

പയറുവര്‍ഗ്ഗ വിഭവങ്ങളുമായി കാഞ്ഞിരപ്പൊയിലിലെ ചുണക്കുട്ടികള്‍
പയറുവര്‍ഷമായിആചരിക്കുന്ന ഈ വേളയില്‍ പയറുകള്‍ കൊണ്ട് വിസ്മയകരമായ വിഭവങ്ങള്‍ തീര്‍ത്ത് കാഞ്ഞിരപ്പൊയിലിലെ ചുണക്കുട്ടികള്‍ സ്കൂളിലെത്തി. ചിലരുടെ പയറു വിഭവങ്ങള്‍ അമ്മമാരാണ് ഉണ്ടാക്കികൊടുത്തത്.എന്നാല്‍ ചിലരാകട്ടെ സ്വന്തം പാചകപരീക്ഷണത്തില്‍ വിജയികളായി. തുവര,ഉഴുന്ന്,ചെറുപയറ്‍,വന്‍പയറ്‍‍,മുതിര മുതലായ എല്ലാ പയറുകളും വിഭവങ്ങളില്‍ സ്ഥാനം പിടിച്ചു.ഇഡ്ഡലി,വട,പായസം ,വറവ്,ചമ്മന്തി എന്നീ സാധാരണ വിഭവങ്ങള്‍ മുതല്‍ കട്ളറ്റ്,ഹലുവ,ലഡ്ഡു എന്നീ വൈവിധ്യങ്ങളായ ഇനങ്ങളും വിദ്യാലയാങ്കണത്തില്‍ നിരന്നുസ്കൂള്‍ അധ്യാപകന്‍ വിനോദ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന പരിപാടി മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍  പുരുഷോത്തമന്‍ മാസ്റ്റര്‍, നന്ദകുമാര്‍ മാസ്റ്റര്‍ പി.ടി.എ യിലെ രാജന്‍ (പ്രസി),ഗോപാലന്‍(വൈ.പ്ര),മദര്‍ പി.ടി.എ അംഗങ്ങളും സ്കൂള്‍ അധ്യാപക-അനധ്യാപകരും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു. .കൂടാതെ ഹരിനാരായണന്റെ നേതൃത്വത്തില്‍ അധ്യാപകരും സ്കൂള്‍ പാചകക്കാരും ചേര്‍ന്ന് പാചകം ചെയ്ത തുവരപ്പായസവും
പ്രശംസായോഗ്യമായി.



പരിസ്ഥിതി ദിനം

ഈ പരിസ്ഥിതി എല്ലവര്‍ക്കുമവകാശപ്പെട്ടത്
പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റേയും കടമയാണെന്നുള്ള ബോധവല്‍ക്കരണം മാത്രം പോരാ അത് പ്രാവര്‍ത്തികമാക്കാന്‍ ഓരോ  വ്യക്തിയും മനസ്സാ തയ്യാറെടുക്കണമെന്നും പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു.ജൂണ്‍ 6ന് നടത്തിയ അസംബ്ളിയില്‍ അധ്യാപകര്‍ പരിസ്ഥിതി ദിനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി സ്നേഹികളാകാനുള്ള  ഉപദേശങ്ങള്‍ നല്കി. വ‍ൃക്ഷത്തൈ വിതരണവും  പരിസ്ഥിതി ദിന ക്വിസ്സും നടത്തി.

പ്രവേശനോത്സവം2016

നാടിന്റെ ആഘോഷമാക്കി സ്കൂള്‍ പ്രവേശനോത്സവം
പ്രവേശനോത്സവ ലാറിയില്‍ നിന്ന്

 2016കാഞ്ഞിരപ്പൊയില്‍ സ്കൂളിന് സന്തോഷത്തിന്റെ നാളുകളാണ്.കാരണം ഒന്നാം ക്ലാസ്സിലെ അഡ്മിഷന്‍ മുന്‍ വര്‍ഷങ്ങളേതിനെക്കാള്‍ കൂടിയിരിക്കുകയാണ്.ഇത് ഒരു ആഘോഷമാക്കുന്ന രീതിയിലായിരുന്നു ഈ തവണത്തെ പ്രവേശനോത്സവം.എല്ലാ അമ്മമാരും രക്ഷിതാക്കളും അധ്യാപകരും കൂരുന്നുകളെ വരവേല്‍ക്കാന്‍ മല്‍സരിച്ചു.ബാനറും വാദ്യമേളങ്ങളും  അതിന്റെ പൊലിമ കൂട്ടി.അധ്യാപകരുടെ കൂട്ടായ്മയില്‍ ഉണ്ടാക്കിയ പാല്‍പായസം കുട്ടികള്‍ക്ക് മാത്രമല്ല,നാട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്യുകയും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. നവാഗതരായ കുരുന്നുകള്‍ക്ക് ബാഗും മറ്റു സാധനങ്ങളും നല്‍കി. വിവിധ പരീക്ഷകളില്‍ വിജയിതരായവരെ  അനുമോദിച്ചു.


ഒന്നാം ക്ലാസ്സിലെ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
 പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.