FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Monday 19 October 2015

ഉപജില്ലാ ശാസ്ത്രോൽസവം 2015-2016

ശാസ്ത്രോൽസവത്തിൽ കാഞ്ഞിരപ്പൊയിലിന്റെ വിജയക്കുതിപ്പ്.
         ശാസ്ത്രോൽസവ വേദിയിൽ ഗ്രാമീണ വിദ്യാലയത്തിന്റെ വിജയക്കുതിപ്പ്. മികച്ച പരിശീലനങ്ങളൊന്നുമില്ലാതെ രക്ഷിതാക്കളുടെ സഹായത്തോടെയും അധ്യാപകരുടെ നിരന്തര ഇടപെടൽ കൊണ്ടും മാത്രമാണ്. ശാസ്ത്രോൽസവത്തിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചത്.അതുപോലെ കഴിവും പ്രയത്നവും വിദ്യാർത്ഥികളുടെ വിജയത്തിന് വഴി തുറന്നു.മേളയുടെ അഞ്ച് വിഭാഗങ്ങളിലും മൽസരിച്ചത് തന്നെവിദ്യാർത്ഥികളുടെ താൽപര്യത്തിന്നുദാഹരണമാണ്.എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം മൽസരാർത്ഥികൾ മേളയിൽ മാറ്റുരച്ചു.ഫാത്തിമ ഫിദ(IV),ശിവാനന്ദ്ജനാർദ്ദനൻ(III),അതുൽ.എം.വി(VI),
സൂരജ്.കെ(VI),സൌരവ്.ഇ(V),അഭിന.കെ.വി(V),
നന്ദനജനാർദ്ദനൻ(VII)എന്നിവർ ജില്ലാ തല ശാസ്ത്രമേളയിൽ മൽസരിക്കാൻ ഒരുങ്ങുകയാണ്.
ജില്ലാ ശാസ്ത്രോത്സവത്തില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയവര്‍

സൈബര്‍ സുരക്ഷാദിനം.

എ.പി.ജെ അബ്ദുള്‍കലാം ജന്മദിനം-സൈബര്‍ സുരക്ഷാദിനം
എ.പി.ജെ അബ്ദുള്‍കലാം ജന്മദിനം-സൈബര്‍ സുരക്ഷാ ദിനമായി കൊണ്ടാടി.ഇന്ന് നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും സൈബര്‍ സംബന്ധമായതാണെന്നുള്ള കണ്ടെത്തലില്‍ നിന്ന് വരും തലമുറയെ സൈബര്‍കുറ്റകൃത്യങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം ഉടലെടുത്തിട്ടുള്ളത്.ഇതിന്റെ ഭാഗമായി എ.പി.ജെ അബ്ദുള്‍കലാമിന്റെ ജന്മദിനത്തില്‍ കട്ടികള്‍ക്കായി സൈബറിന്റെ അമിതമായ  ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെകുറിച്ചും ദൂഷ്യ വശങ്ങളെ കുറിച്ചും  രാകേഷ് മാസ്റ്റര്‍ ബോധവല്‍ക്ക
രണ ക്ളാസ്സ് നടത്തി.വിജില സൈബര്‍ സുരക്ഷാ പ്രതിജ്ഞ   ചൊല്ലിക്കൊടുത്തു.
                       രാകേഷ് മാസ്റ്റർ ബോധവൽക്കരണക്ക്ളാസ്സെടുക്കുന്നു
പ്രതിജ്ഞാവഴികളിലൂടെ..

Friday 16 October 2015

ഒക്ടോബർ 15 ഡോ.എ.പി.ജെ അബ്ദുൾകലാമിന്റെ ജന്മദിനം

നമ്മുടെ പ്രിയപ്പെട്ട അബ്ദുൾ കലാം.....

           ഭാരതം അഭിമാനിക്കുകയാണ് അബ്ദുൾ കലാം  ഈ മണ്ണിൽ പിറന്നതോർത്ത്. ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച വ്യക്തി എന്ന നിലയിൽ മാത്രമല്ല കുട്ടികൾ അദ്ദേഹത്തിനെ ഓർക്കുന്നത് മറിച്ച് കുരുന്നുകളെ ഇഷ്ടപ്പെടുന്ന ഒരു  മുത്തച്ഛനായിട്ടായിരിക്കാം.അതു കൊണ്ട് തന്നെയാകണം അദ്ദേഹത്തിന്റെ ജന്മദിനം ഐക്യരാഷ്ട്രസംഘടന വിശ്വവിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്.രാമേശ്വരത്ത് 1931 ഒക്ടോബർ 15ന് ജനിച്ച എ.പി.ജെ വളരെയേറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതവഴിയിലൂടെ സഞ്ചരിച്ചാണ് ഭാരതത്തിന്റെ ശാസ്ത്രജ്ഞനായും പ്രഥമ പൌരനായും മാറിയത്.അദ്ദേഹത്തിന്റെ ജീവിതം ഓരോ വിദ്യാർഥിക്കും  പാഠമാകണം.ഭാരതരത്നയും പത്മഭൂഷണും പത്മവിഭൂഷണും എന്നു വേണ്ട എത്ര പുരസ്കാരങ്ങൾ കൊടുത്താലും മതിയാവില്ല ആ വിശ്വനായകന്. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തുള്ള നേട്ടങ്ങളിൽ കലാമിന്റെ സംഭാവന പറഞ്ഞാൽ തീരാത്തതാണ്.അങ്ങനെയുള്ള ആ ബഹുമുഖ പ്രതിഭ 2015 ജുലായ് 27ന് ഭാരതമണ്ണിൽ അലിഞ്ഞു ചേർന്നു. അദ്ദേഹത്തിന്റെ കർമ്മതന്ത്രങ്ങൾ വരും തലമുറയുടെ  ജീവതത്തിൽ വഴികാട്ടിയാകട്ടെ എന്ന് ഈ വേളയിൽ പ്രത്യാശിക്കാം.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കാഞ്ഞിരപ്പൊയിൽ യു.പി.സ്കൂളിലെ കൂട്ടുകാർക്കായി   അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന പ്രസംഗം മൽസരമായി നടത്തി. മൽസരമായി നടത്തിയെങ്കിലും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്സാന സമ്മാനങ്ങൾ നൽകി.

 പ്രസംഗ മൽസരത്തിന്റെ വിവിധ ദൃശ്യങ്ങൾ.

സ്കൂൾ അധ്യാപകരുടെ ഒരുമ







പ്രധാനധ്യാപകൻ രാധാകൃഷ്ണൻ

സമ്മാന വിതരണം









Sunday 11 October 2015

വിദ്യാരംഗം സാഹിത്യവേദി -വാർത്തയുടെ ലോകം

                                   "മധുരക്കാഞ്ഞിരം"
കാഞ്ഞിരപ്പൊയിലിൽ കുട്ടികളുടെ വാർത്ത പ്രസിദ്ധീകരണം.
      സ്കൂൾ  അക്കാദമിക്-അക്കാദമികേതര പ്രവർത്തനങ്ങളേയും മറ്റു പ്രധാന വാർത്തകളേയും  കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച വിദ്യാരംഗം കലാ- സാഹിത്യവേദിയുടെ"മധുരക്കാഞ്ഞിരം"എന്ന കുട്ടികളുടെ പത്രം കുട്ടികൾക്ക് വാർത്തകൾ വായിക്കാനും  തയ്യാറാക്കാനുമുള്ള കഴിവിനെ പരിപോഷിക്കാനുള്ള ഒരു സംരംഭമാണ്.വിദ്യാരംഗം  സാഹിത്യവേദിയുടെ ചുമതലയുള്ള സീത ടീച്ചറുടെ നേതൃത്വത്തിൽ സാഹിത്യവേദിയുടെ അംഗങ്ങൾ ചേർന്നാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്.

പ്രേംചന്ദ് ഹിന്ദി മഞ്ച് പ്രേംചന്ദിനെ അനുസ്മരിച്ചു.oct 8

 ഹിന്ദിയിലെ നോവൽ സമ്രാട്ട് 
മുൻഷി പ്രേംചന്ദിന്
ശ്രദ്ധാഞ്ജലിഅർപ്പിച്ചു.
प्रेमचंद निधन दिवस अक्तुबर 8
ഹെഡ്മാസ്റ്റർ പ്രംചന്ദിന്റെ ചരമദ്നത്തിൽ
പൂക്കൾ അർപ്പിച്ച് ശ്രദ്ധാഞ്ജലി
അർപ്പിക്കുന്നു.

മഞ്ചിലെ പ്രതിനിധകൾ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

പ്രംചന്ദിനെ കുറിച്ച് भाषण

प्रेमचंद की यादों में

नमन करें
1880 ജുലായ് 31 ന് ജനിച്ച മുൻഷി പ്രംചന്ദ് വളരെ കഷ്ടപ്പാട് അനുഭവിച്ച്  വളർന്ന ഒരു വ്യക്തിയായിരുന്നു.സാമ്പത്തീക പരാധീനതകളിൽ വിഷമിക്കുമ്പോഴും ഹിന്ദി സാഹിത്യത്തിൽ തന്റേതായ വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ സാധിച്ചു എന്നത് ശ്ലാഘനീയമാണ്.1900 കാലഘട്ടങ്ങളിൽ ഹിന്ദി സാഹിത്യ രചനകളിൽ കെട്ടുകഥകളും,വിസ്മയലോകങ്ങളുടെ കഥകളായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ പ്രംചന്ദ് സാധാരണജീവിതം നയിക്കുന്ന കൃഷിക്കാരുടെ യഥാർത്ഥ ജീവിതകഥകളും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാങ്ങൾക്കെതിരെയുള്ള കഥകളും നോവലുകളും എഴുതി സാഹിത്യരംഗത്ത് ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. മുന്നൂറോളം കഥകളും പത്തിലധികം നോവലുകളും നാടകങ്ങളും എഴുതിയ പ്രേംചന്ദിന്റെ യഥാർത്ഥ നാമം ധൻപത്ത്റായ് ശ്രീവാസ്തവ് എന്നായിരുന്നു.നവാബ്റായ്എന്ന പേരിലായിരുന്നു ഉർദുവിൽ അറിയപ്പെട്ടിരുന്നത്. ആ പ്രതിഭയെ കുറിച്ച് ഓരോ വിദ്യാർത്ഥിയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്  മുൻഷി പ്രംചന്ദിന്റെ ചരമദിനത്തിൽ നമുക്കോരോരുത്തർക്കും  ശ്രദ്ധാഞ്ജലി അർപ്പിക്കാം. . . . 

Wednesday 7 October 2015

എം.എസ് ബാബുരാജ് അനുസ്മരണം- ഒക്ടോബർ 7


വിദ്യാരംഗം കലാസാഹിത്യവേദി പ്രശസ്ത സംഗീത സംവിധായകൻ 
എം എസ് ബാബുരാജിനെ അനുസ്മരിച്ചു.

പ്രണവ് പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
ബാബുരാജിന്റെ ഈണത്തിൽ നിന്നുതിർന്ന 
ചില ഗാനങ്ങൾ
 ഗാനമാലികയായി കുട്ടികൾ അവതരിപ്പിക്കുന്നു.
ശ്രീ ബാബുരാജിന്റെ പഴയ ഗാനങ്ങൾ അധ്യാപകർ അലപിച്ചുകൊണ്ട് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

Saturday 3 October 2015

എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത്



കൃഷി വകുപ്പിന്റെ  എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം  എന്ന പദ്ധതിയുടെ ഭാഗമായി
എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് നൽകുന്നു


പച്ചക്കറി വിത്ത് വിതരണോദ്ഘാടനം പ്രധാനധ്യാപകൻ നിർവ്വഹിക്കുന്നു.
കുട്ടികൾ പച്ചക്കറിവിത്തുമായി
നമ്മളും കൃഷിക്കാരാകും
നമ്മൾ വിളയിക്കും വിഷമുക്ത പച്ചക്കറി


Thursday 1 October 2015

ഹിന്ദി പക്ഷാചരണം സെപ്തംബർ 14 മുതൽ 28 വരെ





हिंदी पखवाडा समारोह 2015 

सितंबर 14 से सितंबर 28 तक।





ഹിന്ദി പക്ഷാചരണവുമായി ഹിന്ദി മഞ്ചിലെ കൂട്ടുകാർ            അഖിലയോടൊപ്പം.

"हिंदी संदेश यात्रा"-हिंदीभाषा के महत्व के बारे में प्रेमचंद हिंदी मंच संयोजक नंदना की बातें। साथ मंच के सदस्य।
हिंदी साहित्येत्सव एवं विभिन्न हिंदी परीक्षाओं के जेताओं को प्रमाण पत्र और पुरस्कार वितरण......
हिंदी सीखें, सिखाएँ और प्रचार करें।संदेशयात्रा कक्षाओं में
अखिला अपने दोस्तों के साथ खुशी की बेला में....


"जय हिंद जय हिंदी"