FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Friday 16 October 2015

ഒക്ടോബർ 15 ഡോ.എ.പി.ജെ അബ്ദുൾകലാമിന്റെ ജന്മദിനം

നമ്മുടെ പ്രിയപ്പെട്ട അബ്ദുൾ കലാം.....

           ഭാരതം അഭിമാനിക്കുകയാണ് അബ്ദുൾ കലാം  ഈ മണ്ണിൽ പിറന്നതോർത്ത്. ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച വ്യക്തി എന്ന നിലയിൽ മാത്രമല്ല കുട്ടികൾ അദ്ദേഹത്തിനെ ഓർക്കുന്നത് മറിച്ച് കുരുന്നുകളെ ഇഷ്ടപ്പെടുന്ന ഒരു  മുത്തച്ഛനായിട്ടായിരിക്കാം.അതു കൊണ്ട് തന്നെയാകണം അദ്ദേഹത്തിന്റെ ജന്മദിനം ഐക്യരാഷ്ട്രസംഘടന വിശ്വവിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്.രാമേശ്വരത്ത് 1931 ഒക്ടോബർ 15ന് ജനിച്ച എ.പി.ജെ വളരെയേറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതവഴിയിലൂടെ സഞ്ചരിച്ചാണ് ഭാരതത്തിന്റെ ശാസ്ത്രജ്ഞനായും പ്രഥമ പൌരനായും മാറിയത്.അദ്ദേഹത്തിന്റെ ജീവിതം ഓരോ വിദ്യാർഥിക്കും  പാഠമാകണം.ഭാരതരത്നയും പത്മഭൂഷണും പത്മവിഭൂഷണും എന്നു വേണ്ട എത്ര പുരസ്കാരങ്ങൾ കൊടുത്താലും മതിയാവില്ല ആ വിശ്വനായകന്. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തുള്ള നേട്ടങ്ങളിൽ കലാമിന്റെ സംഭാവന പറഞ്ഞാൽ തീരാത്തതാണ്.അങ്ങനെയുള്ള ആ ബഹുമുഖ പ്രതിഭ 2015 ജുലായ് 27ന് ഭാരതമണ്ണിൽ അലിഞ്ഞു ചേർന്നു. അദ്ദേഹത്തിന്റെ കർമ്മതന്ത്രങ്ങൾ വരും തലമുറയുടെ  ജീവതത്തിൽ വഴികാട്ടിയാകട്ടെ എന്ന് ഈ വേളയിൽ പ്രത്യാശിക്കാം.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കാഞ്ഞിരപ്പൊയിൽ യു.പി.സ്കൂളിലെ കൂട്ടുകാർക്കായി   അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന പ്രസംഗം മൽസരമായി നടത്തി. മൽസരമായി നടത്തിയെങ്കിലും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്സാന സമ്മാനങ്ങൾ നൽകി.

 പ്രസംഗ മൽസരത്തിന്റെ വിവിധ ദൃശ്യങ്ങൾ.

സ്കൂൾ അധ്യാപകരുടെ ഒരുമ







പ്രധാനധ്യാപകൻ രാധാകൃഷ്ണൻ

സമ്മാന വിതരണം









No comments:

Post a Comment