FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Sunday, 11 October 2015

പ്രേംചന്ദ് ഹിന്ദി മഞ്ച് പ്രേംചന്ദിനെ അനുസ്മരിച്ചു.oct 8

 ഹിന്ദിയിലെ നോവൽ സമ്രാട്ട് 
മുൻഷി പ്രേംചന്ദിന്
ശ്രദ്ധാഞ്ജലിഅർപ്പിച്ചു.
प्रेमचंद निधन दिवस अक्तुबर 8
ഹെഡ്മാസ്റ്റർ പ്രംചന്ദിന്റെ ചരമദ്നത്തിൽ
പൂക്കൾ അർപ്പിച്ച് ശ്രദ്ധാഞ്ജലി
അർപ്പിക്കുന്നു.

മഞ്ചിലെ പ്രതിനിധകൾ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

പ്രംചന്ദിനെ കുറിച്ച് भाषण

प्रेमचंद की यादों में

नमन करें
1880 ജുലായ് 31 ന് ജനിച്ച മുൻഷി പ്രംചന്ദ് വളരെ കഷ്ടപ്പാട് അനുഭവിച്ച്  വളർന്ന ഒരു വ്യക്തിയായിരുന്നു.സാമ്പത്തീക പരാധീനതകളിൽ വിഷമിക്കുമ്പോഴും ഹിന്ദി സാഹിത്യത്തിൽ തന്റേതായ വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ സാധിച്ചു എന്നത് ശ്ലാഘനീയമാണ്.1900 കാലഘട്ടങ്ങളിൽ ഹിന്ദി സാഹിത്യ രചനകളിൽ കെട്ടുകഥകളും,വിസ്മയലോകങ്ങളുടെ കഥകളായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ പ്രംചന്ദ് സാധാരണജീവിതം നയിക്കുന്ന കൃഷിക്കാരുടെ യഥാർത്ഥ ജീവിതകഥകളും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാങ്ങൾക്കെതിരെയുള്ള കഥകളും നോവലുകളും എഴുതി സാഹിത്യരംഗത്ത് ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. മുന്നൂറോളം കഥകളും പത്തിലധികം നോവലുകളും നാടകങ്ങളും എഴുതിയ പ്രേംചന്ദിന്റെ യഥാർത്ഥ നാമം ധൻപത്ത്റായ് ശ്രീവാസ്തവ് എന്നായിരുന്നു.നവാബ്റായ്എന്ന പേരിലായിരുന്നു ഉർദുവിൽ അറിയപ്പെട്ടിരുന്നത്. ആ പ്രതിഭയെ കുറിച്ച് ഓരോ വിദ്യാർത്ഥിയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്  മുൻഷി പ്രംചന്ദിന്റെ ചരമദിനത്തിൽ നമുക്കോരോരുത്തർക്കും  ശ്രദ്ധാഞ്ജലി അർപ്പിക്കാം. . . . 

No comments:

Post a Comment