FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday 27 September 2016

ബാലമുകുളം -ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്

ബാലമുകുളം മെഡിക്കല്‍ ക്യാമ്പ് 

ബാലമുകുളം മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ സ്കൂള്‍ ഹാളില്‍ വച്ച നടന്നു. സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലെ ആയുര്‍വ്വദ സൗജന്യ മെഡിക്കല്‍ ക്യാമ്പാണ് സെപ്തംബര്‍27ന് കാഞ്ഞിരപ്പൊയില്‍ല സ്കൂളില്‍ സംഘടിപ്പിച്ചത്.

ദേശീയ ഹിന്ദി ദിനം-പക്ഷാചരണം

देशीय हिंदी दिवस -पखवाडा समारोह
ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നതി സെപ്തംബര്‍ പതിനാലിനാണ്. ആയിരത്തി തൊളളായിരത്തി നാല്‍പ്പത്തി എട്ട് സെപ്തംബര്‍ പതിനാലാണ് ഹിന്ദി ഭാഷയെ ഭരണഭാഷാ പദവി നല്‍കിയത്.അതിന്റെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഹിന്ദി ദിനമായി ആചരിക്കുന്നത്. അന്ന് മുതല്‍ ഇരുപത്തെട്ട് വരെ ഹിന്ദി പക്ഷാചരണമായി ആചരിച്ചു വരുന്നു. കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ പ്രേംചന്ദ് ഹിന്ദി മഞ്ച് അഞ്ചു വര്‍ഷമായി പക്ഷാചരണം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വര്‍ഷവും വൈവിധ്യങ്ങളായ പരിപാടികളോടെ ഹിന്ദി ദിനത്തോടനുബന്ധിച്ച് പക്ഷാചരണം നടത്തി.














ഓണാഘോഷം കേമമാക്കാന്‍ കാഞ്ഞിരപ്പൊയില്‍ വിദ്യാലയം

മൂല്യനിര്‍ണ്ണയം ചിട്ടയോടെ തീര്‍ത്ത് ഓണാഘോഷമൊരുക്കി.
കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ കുട്ടികള്‍ അത്യാഹ്ളാദത്തിലാണ്. കാരണം ഓണാവധിയ്ക്കൊരുങ്ങുമ്പോള്‍  സ്വഗൃഹങ്ങളില്‍ ആഘോഷങ്ങളുണ്ടാവുമെങ്കിലും സ്വന്തം സഹപാഠികളുടെ കൂടെ ഓാണമാഘോഷിക്കാനുള്ള സന്ദര്‍ഭം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാരും സ്കൂള്‍ അധിക‍ൃതരും.
സ്കൂള്‍ അവധിയ്ക്കൊരുങ്ങുന്ന സെപ്തംബര്‍  ഒന്‍പതിന് വെള്ളിയാഴ്ച രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ പൂക്കങ്ങളൊരുക്കി. അപ്പോഴേക്കും മാവേലി ഓണാഘോഷം വീക്ഷിക്കുവാനെത്തി. ചമയം അധ്യാപകര്‍ ഏറ്റെടുത്തിരുന്നു. പാചകപ്പുരയില്‍ പി.ടി.എ,എം.പി.ടി.എ അംഗങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ പായസത്തോടെയുള്ള സദ്യ ഒരുക്കുകയായിരുന്നു. മുഴുവന്‍  അധ്യാപകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ ഓണത്തിന്റെ മറ്റു പരിപാടികളായ പ്രശ്നോത്തരി,ഓണക്കളികള്‍ എന്നിവ നടന്നു.കമ്പവലി,കുപ്പിയില്‍ വെള്ളം നിറക്കല്‍ എന്നിവ കാണികള്‍ക്ക ് ഹരമേകി.