FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday, 27 September 2016

ഓണാഘോഷം കേമമാക്കാന്‍ കാഞ്ഞിരപ്പൊയില്‍ വിദ്യാലയം

മൂല്യനിര്‍ണ്ണയം ചിട്ടയോടെ തീര്‍ത്ത് ഓണാഘോഷമൊരുക്കി.
കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ കുട്ടികള്‍ അത്യാഹ്ളാദത്തിലാണ്. കാരണം ഓണാവധിയ്ക്കൊരുങ്ങുമ്പോള്‍  സ്വഗൃഹങ്ങളില്‍ ആഘോഷങ്ങളുണ്ടാവുമെങ്കിലും സ്വന്തം സഹപാഠികളുടെ കൂടെ ഓാണമാഘോഷിക്കാനുള്ള സന്ദര്‍ഭം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാരും സ്കൂള്‍ അധിക‍ൃതരും.
സ്കൂള്‍ അവധിയ്ക്കൊരുങ്ങുന്ന സെപ്തംബര്‍  ഒന്‍പതിന് വെള്ളിയാഴ്ച രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ പൂക്കങ്ങളൊരുക്കി. അപ്പോഴേക്കും മാവേലി ഓണാഘോഷം വീക്ഷിക്കുവാനെത്തി. ചമയം അധ്യാപകര്‍ ഏറ്റെടുത്തിരുന്നു. പാചകപ്പുരയില്‍ പി.ടി.എ,എം.പി.ടി.എ അംഗങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ പായസത്തോടെയുള്ള സദ്യ ഒരുക്കുകയായിരുന്നു. മുഴുവന്‍  അധ്യാപകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ ഓണത്തിന്റെ മറ്റു പരിപാടികളായ പ്രശ്നോത്തരി,ഓണക്കളികള്‍ എന്നിവ നടന്നു.കമ്പവലി,കുപ്പിയില്‍ വെള്ളം നിറക്കല്‍ എന്നിവ കാണികള്‍ക്ക ് ഹരമേകി.








No comments:

Post a Comment