FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Monday 31 October 2016

OCT 31 രാഷ്ട്രീയ സങ്കല്‍പ്പ് ദിവസ്,ഏകതാ ദിവസ് ആചരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ.അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഭാരതത്തിലുടനീളം അദ്ദേഹത്തിന്റെ മഹദ്  വ്യക്തിത്ത്വത്തിനു മുന്നില്‍ രാഷ്ട്രീയ്  ഏക്താ ദിവസ് ആയി ഒക്ടോബര്‍ 31ന് ആചരിക്കുന്നു.


സര്‍ദാര്‍ വല്ലഭായി പട്ടേല്‍
ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രുഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു[1]. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി ഇവർ കരുതപ്പെടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു. നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും അവർ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയുണ്ടായി.
ഇന്ദിരാജിയുടെ രക്തസാക്ഷിദിനം  ഒക്ടോബര്‍ 31 ഭാരതമെങ്ങും രാഷ്ട്രീയ സങ്കല്‍പ്പ് ദിവസ് 
എന്ന പേരില്‍ ആചരിക്കുന്നു
ഇന്ദിരാഗാന്ധി
ഒക്ടോബര്‍ 31ന്റെ പ്രാധാന്യതയെ മനസ്സിലാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം
കാഞ്ഞിരപ്പൊയിലിലെ കൊച്ചു കൂട്ടുകാര്‍ രണ്ട് മിനുട്ട് മൗനമാചരിക്കുകയും പ്രതി‍ജ്ഞയെടുക്കുകയും ചെയ്തു.

Friday 28 October 2016

നാടന്‍ കളികള്‍ പ്രോത്സാഹിപ്പിച്ച് എരുതുകളി

മാവിലരുടെ ഏരുതുകളി

അത്യുത്തര കേരളത്തില്‍ എരുത്  എന്നാല്‍ വലിയ കാള എന്നാണര്‍ത്ഥം. തുലാപ്പത്തിന് മാവിലര്‍  തങ്ങളുടെ ഗ്രാമപ്രവിശ്യയില്‍ നടത്തുന്ന ഒരു വിനോദ കലാരൂപമാണ്  എരുതുകളി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ മലയോര പ്രദേശത്താണ് മാവിലര്‍ താമസിക്കുന്നത്. 
എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. മുളം കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് തീര്‍ക്കുന്നതാണ് എടുപ്പു കാള. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലര്‍ വീടുകള്‍ തോറും കയറി ഇറങ്ങും. കളിക്കാര്‍ക്ക്  വീട്ടുകാര്‍ സമ്മാനങ്ങളും നല്‍കും തുലാ മാസം പത്തിന് തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നില്‍ക്കും. 
സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാടന്‍ കലകളെ നേരിട്ടറിയാനുള്ള വേദിയായി ഈ കലാരൂപത്തിന്റെ സ്കൂള്‍ സന്ദര്‍ശനം. കുട്ടികള്‍ക്ക വളരെ ഇഷ്ടപ്പെടുകയും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവതരണം സഹായകമായി.
എരുത് കളിയി ാസ്വദിക്കുന്ന വിദ്യാര്‍ത്ഥികള്‍





ശാസ്ത്രമേളയില്‍ കരുത്ത് തെളിയിച്ച് കാഞ്ഞിരപ്പൊയില്‍

                       ഈ വര്‍ഷത്തെ ശാസ്ത്രമേളയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറിസ്കൂളില്‍ കാഞ്ഞിരപ്പൊയില്‍ സ്കൂളിന് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.എല്‍ പി വിഭാഗത്തില്‍ഒന്‍പതാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ഒരി നത്തില്‍ ഒന്നാം സ്ഥാനവും മറ്റ് മല്‍സരങ്ങളില്‍ ഒട്ടേറെ എ ഗ്രേഡുകള്‍  ലഭിച്ചു.

                        യു.പി വിഭാഗത്തില്‍ അഞ്ചാം സ്ഥാനം ലഭിച്ചു എന്ന് മാത്രമല്ല നാലിനങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ്  കരസ്ഥമാക്കുകയും  മറ്റിനങ്ങള്‍ക്ക് 
എഗ്രേഡ് ലഭിക്കുകയും ചെയ്തു  എന്നത് വളരെ പ്രാധാന്യമേറിയ കാര്യമാണ്.
വിജില്‍-വുഡ് വര്‍ക്ക്  ഒന്നാം സ്ഥാനം
 മുഹമ്മദ് സിനാന്‍
പ്രണവ് പ്രഭാകരന്‍-സയന്‍സ് ക്വിസ്സ് ഒന്നാം സ്ഥാനം



വിദ്യാരംഗത്തിന്റെ നല്ല മലയാളം

വിദ്യാരംഗത്തിന്റെ നല്ല മലയാളം പരിപാടിയുമായി ബന്ധപ്പെടുത്തി നടത്തുന്ന പരിപാടികളില്‍ സര്‍ഗ്ഗവേളയിലെ സമയം ഉപയോഗപ്പെടുത്തുന്നത് വെള്ളിയാഴ്ചകളിലാണ്.ഇതില്‍ കുട്ടികളുടെ  കലാപ്രകടനത്തോടൊപ്പ്ംഅവരുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള വേദിയുമാകുന്നു.ഇതില്‍ കുട്ടികളുടെ പങ്കാളിത്തം മികച്ചതാണ്.






ബാബുരാജിന്റെ അനുസ്മരണത്തില്‍ ഗാനോപഹാരം

എം.എസ്. ബാബുരാജിന്റെ അനുസ്മരണം പഴയകാല ഗാനങ്ങളുടെ ഓര്‍മ്മപ്പെടുത്തുലായി.

ബാബുരാജ് വിടവാങ്ങിയ ദിവസത്തില്‍ ഓര്‍മ്മച്ചെപ്പ് തുറന്നു കൊണ്ട് കുട്ടികളും അധ്യാപകരും ബാബുരാജിന്റെ ഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുസ്മരണമായി.
അധ്യാപികമാര്‍ ഗാനമാലപിക്കുന്നു

ശ്രീഷയുടെ കദളിവാഴക്കയ്യിലിരുന്ന് എന്ന  ബാബുരാജിന്റെ ഗാനം

താമസമെന്തേ വരുവാന്‍ -സണ്ണി മാസ്റ്റര്‍

ഗാനമാലികയുമായി ആറാം തരത്തിലെ ഗായകര്‍

മാമലകള്‍ക്കപ്പുറത്ത്-ഹരിമാസ്റ്റര്‍

ഗാനാര്‍പ്പണം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍
എം.എസ്. ബാബുരാജ്



എം.എസ്. ബാബുരാജ്
M. S. Baburaj.jpg
ജീവിതരേഖ
ജനനനാമംമുഹമ്മദ് സബീർ ബാബുരാജ്
അറിയപ്പെടുന്ന പേരു(കൾ)ബാബുരാജ്, ബാബൂക്ക
ജനനം   1921മാര്‍ച്ച് 29
മരണം  19ഒക്ടോബര്‍7
1



,


കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മപി. ഭാസ്കരൻതുടങ്ങിയ ഗാനരചയിതാക്കൾക്ക് പ്രചോദനമായി.

ബാല്യകാലം ബാബുരാജിന് ഒരുപാട് കഷ്ടപ്പാടുകൾ നൽകി. അദ്ദേഹത്തിന്റെ പിതാവ് ബംഗാളിയുംസംഗീത പണ്ഡിതനുമായിരുന്ന ജാൻ മുഹമ്മദ് സാബിർ ബാബു അമ്മ കോഴിക്കൊടിന്നടുത്ത ആക്കോട് സ്വദേശിനി ഫാത്തിമ. ജാൻ മുഹമ്മദ്‌ ഫാത്വിമ ദമ്പതികൾക്ക് മൂന്നു മക്കൾ. ആദ്യ ജാതൻ മുഹമ്മദ്‌ സാബിർ നേരത്തെ മരിച്ചു. ശേഷം പിറന്ന മകനാണ് ഇന്ന് ബാബുരാജ്‌ എന്നറിയപ്പെടുന്ന സംഗീത മാന്ത്രികൻ. അദ്ദേഹത്തിൻറെ അനിയൻ മജീദ്‌.ബാബുരാജിൻറെ ആറാം വയസ്സിൽ ഉമ്മ മരിച്ചു.ഫാത്വിമയുടെ മരണത്തെ തുടർന്ൻ ജാൻ മുഹമ്മദ്‌ തലശ്ശേരിയിലെ റുഖിയ്യയെ വിവാഹം ചെയ്തു.ചിറക്കരയിലെ സ്കൂളിലാണ്ബാബുരാജ്‌ പഠിച്ചത്. പിതാവിൻറെ മരണത്തോടെ അനാഥരായിതീർന്ന ബാബുവും മജീദും വിശപ്പടക്കാൻ ട്രെയിനിലും തെരുവുകളിലും പാട്ടുപാടി ഉപജീവനം തേടി.അക്കാലത്താണ് കോഴിക്കോട്വച്ച് കുഞ്ഞ്മുഹമമദ് എന്ന കലാസ്നേഹിയായ പോലീസുകാരൻ ബാബുരാജിനെ കണ്ടെത്തുന്നത്.സംഗീതകാരൻ ജാൻ മുഹമ്മദിൻറെ മകനാണ് തനിക്കു മുമ്പിലിരുന്നു പാടുന്ന ബാലഗായകൻ എന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് ആ അനാഥ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു..കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെയും ഈ പോലീസുകാരനാണ് എടുത്ത്‌ വളർത്തിയത്‌. നടൻ കെ.പി. ഉമ്മറിനെയും ബാബുരാജ്‌, കോഴിക്കോട് അബ്ദുൽ ഖാദർ എന്നിവരെയും തൻറെ ബ്രദേർസ് മ്യൂസിക്‌ ക്ലബ്ബിലൂടെ അദ്ദേഹം കലാ ലോകതെതിച്ചു. മുതിർന്നപ്പോൾ ബാബുരാജിന്നും അബ്ദുൽ ഖാദറിന്നും കുഞ്ഞുമുഹമ്മദ്‌ തന്റെ സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്തു.[1]

സംഗീതജീവിതം

കോഴിക്കോട്ട് ടി. അബുബക്കറുടെ യങ് മെൻസ് ക്ലബ്ബിൽ കോഴിക്കോട് അബ്ദുൽ ഖാദറിന്റെ കൂടെ ഗാനമേളയിൽ പങ്കെടുത്തു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു. നാടകങ്ങളുടെ സംഗീതസംവിധായകനായി. ആദ്യനാടകമായിരുന്നു 'ഇങ്ക്വിലാബിന്റെ മക്കൾ'(1951).
ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെയുദ്ധകാണ്ഡം എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ മികച്ച സംഭാവനകൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു.[2]

മികച്ച ഗാനങ്ങൾ

  • താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ[3] (ഭാർഗ്ഗവീനിലയം)
  • സൂര്യകാന്തീ (കാട്ടുതുളസി)
  • ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല)
  • മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ)
  • തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം)
  • ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ (പാലാട്ടുകോമൻ)
  • കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ)
  • സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും (ഖദീജ)
  • ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു (കാട്ടുതുളസി)
  • അകലെ അകലെ നീലാകാശം (മിടുമിടുക്കി)
  • പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ)
ബാബുരാജ് പ്രശസ്തിയുടെ നെറുകയിൽ എത്തിയ കാലഘട്ടമായിരുന്നു, പക്ഷേ അമിതമായ മദ്യപാനം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചു

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിക്ക് അശ്രൂപൂക്കളോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കാഞ്ഞങ്ങാട്ടെ കെ.മാധവൻ (102) അന്തരിച്ചു
അശ്രൂപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് കാഞ്ഞിരപ്പൊയില്‍ സ്കൂള്‍


പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തവരിലെ അവസാന കണ്ണിയുമായിരുന്ന . വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം.രാവിലെ 10 മണി മുതല്‍ ഒരുമണിവരെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ദേശീയപ്രസ്ഥാന സമരപോരാളികളായ എ.സി.കണ്ണന്‍ നായരുടെയും വിദ്വാന്‍ പി.കേളുനായരുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി12-ാം വയസ്സില്‍ത്തന്നെ സമരരംഗത്തെത്തി. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയില്‍ അംഗമായി. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും വോളന്റിയറായി.1957-ലും 65-ലും ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ നിലയുറപ്പിച്ചു. 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. 96-ല്‍ സി.പി.എമ്മും വിട്ടു.
ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കൾ: ഇന്ദിര കോടോത്ത് , അഡ്വ.സേതുമാധവൻ , ആശ ലത, ഡോ.അജയകുമാർ കോടോത്ത്. പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടിൽ എ.സി.രാമൻ നായരുടെയും കൊഴുമ്മൽ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1916ലായിരുന്നു ജനനം. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്നിവടങ്ങളിൽ പഠനം. ഹിന്ദി വിശാരദ് പാസായിട്ടുണ്ട്.

മൗനറാലി


അനുശോചനയോഗം 




ശാസ്ത്രക്വിസ്സ് ശാസ്ത്രമേളയ്ക്കുള്ള ഒരുക്കം

ബാലചന്ദ്രന്‍മാസ്റ്ററുടെനേത‍ൃത്വത്തില്‍ നടത്തിയ ശാസ്ത്രക്വിസ്സ് ഈ വര്‍ഷം നീലേശ്വരം രാജാസ്  ഹയര്‍ സെക്കണ്ടറിയില്‍ വച്ച് നടക്കുന്ന ശാസ്ത്രമേളയ്ക്കുള്ള മുന്നൊരുക്കമായി.
വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങളിലേക്ക്


നര്‍മ്മം നിറഞ്ഞ അവതരണം 


സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രശ്നോത്തരി

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്തരവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള പ്രശ്നോത്തരി നടത്തി. യു.പി.തലത്തില്‍ പ്രണവ് പ്രഭാകരനും രഞ്ജീഷ് രാജും വിജയികളായി.