FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Friday 28 October 2016

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിക്ക് അശ്രൂപൂക്കളോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കാഞ്ഞങ്ങാട്ടെ കെ.മാധവൻ (102) അന്തരിച്ചു
അശ്രൂപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് കാഞ്ഞിരപ്പൊയില്‍ സ്കൂള്‍


പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തവരിലെ അവസാന കണ്ണിയുമായിരുന്ന . വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം.രാവിലെ 10 മണി മുതല്‍ ഒരുമണിവരെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ദേശീയപ്രസ്ഥാന സമരപോരാളികളായ എ.സി.കണ്ണന്‍ നായരുടെയും വിദ്വാന്‍ പി.കേളുനായരുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി12-ാം വയസ്സില്‍ത്തന്നെ സമരരംഗത്തെത്തി. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയില്‍ അംഗമായി. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും വോളന്റിയറായി.1957-ലും 65-ലും ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ നിലയുറപ്പിച്ചു. 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. 96-ല്‍ സി.പി.എമ്മും വിട്ടു.
ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കൾ: ഇന്ദിര കോടോത്ത് , അഡ്വ.സേതുമാധവൻ , ആശ ലത, ഡോ.അജയകുമാർ കോടോത്ത്. പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടിൽ എ.സി.രാമൻ നായരുടെയും കൊഴുമ്മൽ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1916ലായിരുന്നു ജനനം. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്നിവടങ്ങളിൽ പഠനം. ഹിന്ദി വിശാരദ് പാസായിട്ടുണ്ട്.

മൗനറാലി


അനുശോചനയോഗം 




No comments:

Post a Comment