FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday 5 July 2016

കഥകളുടെ സുല്‍ത്താന് അക്ഷരസ്മൃതി (ബഷീര്‍ ചരമദിനം - ജൂലായ് 5)

റംസാന്റെ പുണ്യനാളില്‍
കഥകളുടെസുല്‍ത്താന് 
കാഞ്ഞിരപ്പൊയിലിന്റെ
 അക്ഷസ്മൃതി 
Basheer.jpg
മലയാള നോവലിസ്റ്റും കഥാകൃത്തുംസ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ 






പത്രത്താളുകളില്‍

ജീവിതരേഖ
  1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട്ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. 
ബഷീറിന്റെ കൃതികൾപ്രേമലേഖനം (നോവൽ) (1943)ബാല്യകാലസഖി (നോവൽ) (1944)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്(1951 ആനവാരിയും പൊൻകുരിശും (നോവൽ) (1953)പാത്തുമ്മയുടെ ആട്(നോവൽ) (1959)മതിലുകൾ (നോവൽ; 1989-ൽഅടൂർ ഗോപാലകൃഷ്ണൻമതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)ഭൂമിയുടെ അവകാശികൾ(ചെറുകഥകൾ) (1977)ശബ്ദങ്ങൾ (നോവൽ) (1947)അനുരാഗത്തിൻറെ ദിനങ്ങൾ(ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)സ്ഥലത്തെ പ്രധാന ദിവ്യൻ(നോവൽ) (1953)വിശ്വവിഖ്യാതമായ മൂക്ക്(ചെറുകഥകൾ)(1954)ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)ജന്മദിനം (ചെറുകഥകൾ)(1945)ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)അനർഘനിമിഷം(ചെറുകഥകൾ) (1946)വിഡ്ഢികളുടെ സ്വർഗ്ഗം(ചെറുകഥകൾ) (1948)മരണത്തിൻറെ നിഴൽ(നോവൽ) (1951)മുച്ചീട്ടുകളിക്കാരൻറെ മകൾ(നോവൽ) (1951)പാവപ്പെട്ടവരുടെ വേശ്യ(ചെറുകഥകൾ) (1952)അങ്ങനെ ഒട്ടേറെ കൃതികള്‍











കാവാലം നാരായണ പണിക്കര്‍ ഓര്‍മ്മയായി

26ജൂണ്‍ 2016ന് കാവാലം വിട വാങ്ങി.
 27 ജൂണ്‍ 2016ന്
കാവാലം നാരായണ പണിക്കര്‍ക്ക് 
കാഞ്ഞിരപ്പൊയിലിന്റെ അശ്രുപൂജ
മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണ പണിക്കർ‍. നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു[1][2]. 2007-ൽപത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു.[3] 2009-ൽവള്ളത്തോൾ പുരസ്കാരവും ലഭിച്ചു.[4] 2016 ജൂൺ 26ന് തന്റെ 88ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. [5]

ചങ്ങമ്പുഴ അനുസ്മരണം

  
ചങ്ങമ്പുഴImage result for changampuzha photosകൃഷ്ണപ്പിള്ള

     മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളംജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളഅന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായികവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ
—വാഴക്കുല
.കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു.സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.
Image result for changampuzha photos
ആ മഹാനുഭാവന്റെ ചരമദിനമായ 
ജൂണ്‍ 17 ന് 
കാഞ്ഞിരപ്പൊയില്‍ വിദ്യാര്‍ത്ഥികള്‍ 
സ്മൃതി ദിനം ആചരിച്ചു. 
അനുസ്മരണ പ്രഭാഷണം വിനോദ് കുമാര്‍ നടത്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ കവിതകള്‍ ആലപിച്ചു.ഹരിനാരായണനും വിനോദും ചേര്‍ന്ന് അവതരിപ്പിച്ച സ്വരരാഗസുധയിലെ കാവ്യനര്‍ത്തകി എന്ന കവിതാഭാഗം എല്ലാവര്‍ക്കും ഹൃദ്യമായി.എല്ലാ ക്ലാസ്സുകളിലും ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ 
ചങ്ങമ്പുഴയുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും കൂടുതല്‍ വായിക്കാനായി  പുസ്തക
വിതരണവും നടത്തി. 

വായനാ വാരത്തില്‍ വായനാ വര്‍ഷ പ്രതിജ്ഞ


വായനാവാരം വായനാവര്‍ഷമായി ആചരിച്ചുകൊണ്ട് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍
Image result for p.n. panicker photos
Image result for p.n. panicker photosImage result for p.n. panicker photos
പുതുവായില്‍ നാരായണ പണിക്കര്‍

ജീവിതരേഖ

    ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ [1]ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു
പ്രവർത്തനങ്ങൾ
     1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.[2] ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ്അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.കേരള ഗ്രന്ഥശാലാ സംഘംഅദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.വായനദിനം ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്
അക്ഷരവീഥിയിലൂടെ പുസ്തകപ്രദര്‍ശനത്തിന്റെ
ദൃശ്യങ്ങള്‍ 
പുസ്തകപ്രദര്‍ശനം" അക്ഷരവീഥിയിലൂടെ "വാര്‍ഡ് മെമ്പര്‍
ഒന്നാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരിക്ക് നല്‍കി
പുസ്തകപ്രദര്‍ശനം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍
വായനാവാരം സമാപനത്തിലെ  ചടങ്ങില്‍
 സീതടീച്ചര്‍ സ്വാഗതം ചെയ്യുന്നു.
പരിപാടി കൗതുകത്തോടെ കാണുന്നു.
യുവ കവി സി.പി.ശുഭ
 വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

വായനാവാരപരിപാടി ഒരെത്തിനോട്ടം