FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday 5 July 2016

കഥകളുടെ സുല്‍ത്താന് അക്ഷരസ്മൃതി (ബഷീര്‍ ചരമദിനം - ജൂലായ് 5)

റംസാന്റെ പുണ്യനാളില്‍
കഥകളുടെസുല്‍ത്താന് 
കാഞ്ഞിരപ്പൊയിലിന്റെ
 അക്ഷസ്മൃതി 
Basheer.jpg
മലയാള നോവലിസ്റ്റും കഥാകൃത്തുംസ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ 






പത്രത്താളുകളില്‍

ജീവിതരേഖ
  1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട്ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. 
ബഷീറിന്റെ കൃതികൾപ്രേമലേഖനം (നോവൽ) (1943)ബാല്യകാലസഖി (നോവൽ) (1944)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്(1951 ആനവാരിയും പൊൻകുരിശും (നോവൽ) (1953)പാത്തുമ്മയുടെ ആട്(നോവൽ) (1959)മതിലുകൾ (നോവൽ; 1989-ൽഅടൂർ ഗോപാലകൃഷ്ണൻമതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)ഭൂമിയുടെ അവകാശികൾ(ചെറുകഥകൾ) (1977)ശബ്ദങ്ങൾ (നോവൽ) (1947)അനുരാഗത്തിൻറെ ദിനങ്ങൾ(ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)സ്ഥലത്തെ പ്രധാന ദിവ്യൻ(നോവൽ) (1953)വിശ്വവിഖ്യാതമായ മൂക്ക്(ചെറുകഥകൾ)(1954)ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)ജന്മദിനം (ചെറുകഥകൾ)(1945)ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)അനർഘനിമിഷം(ചെറുകഥകൾ) (1946)വിഡ്ഢികളുടെ സ്വർഗ്ഗം(ചെറുകഥകൾ) (1948)മരണത്തിൻറെ നിഴൽ(നോവൽ) (1951)മുച്ചീട്ടുകളിക്കാരൻറെ മകൾ(നോവൽ) (1951)പാവപ്പെട്ടവരുടെ വേശ്യ(ചെറുകഥകൾ) (1952)അങ്ങനെ ഒട്ടേറെ കൃതികള്‍











2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഫോണ്ടുകള്‍ വല്ലാതെ മടുപ്പ് ഉളവാക്കുന്നു , നിറങ്ങള്‍ ഉപയോഗിച്ചുളള മാര്‍ക്ക്‌ ചെയ്യല്‍ ഒഴിവാക്കാം , ബോള്‍ഡ് കൊടുത്താല്‍ മതിയാകും .

    ReplyDelete