FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Monday 7 December 2015

കപ്പ കൃഷി വിളവെടുപ്പ്

അങ്ങനെ കാഞ്ഞിരപ്പൊയിൽ സ്കൂളിൽ കപ്പ വിളവെടുത്തു.വിളവെടുപ്പിന്റെ തുടക്കമായതിനാൽ  കപ്പയുടെ അളവ് എത്രയാണെന്ന് തിട്ടപ്പെടുത്താൻ പറ്റില്ല.എന്നാലും കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തിലാണ്.




വിളവെടുപ്പ്ന്റെ വിവിധ ദൃശ്യങ്ങൾ

Sunday 6 December 2015

ഹോസ്ദുർഗ്ഗ് ഉപജില്ല കലോൽസവം 2015-16

       കാസർഗോഡ് ജില്ലയിലെ  7 ഉപജില്ലകളിൽ കൂടുതൽ മൽസരാർത്ഥികൾ മൽസരിക്കുന്നതും ജില്ലയിലെ തന്നെ പ്രശസ്തിയാർജ്ജിച്ച വിദ്യാലയങ്ങൾ മാറ്റുരയ്ക്കുന്നതുമായ ഉപജില്ലയാണ് ഹോസ്ദുർഗ്ഗ്.ഒരു ഗ്രാമീണ വിദ്യാലയമായ ഈ സർക്കാർ വിദ്യാലയം 42 സ്കൂളുകളിൽ 48 പോയിന്റുകൾ കരസ്ഥമാക്കി ഒൻപതാം സ്ഥാനത്ത് എത്തിനിൽക്കുന്നു എന്നത് കുറച്ച് കാണേണ്ട ഒന്നല്ല. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.

    
പദ്യം ചൊല്ലൽ(ഹിന്ദി)-''ഗ്രോഡോടെ ഒന്നാം സ്ഥാനവും,പ്രസംഗം-ഹിന്ദി,കഥാരചന-ഹിന്ദി എന്നിവയിൽ -''ഗ്രോഡോടെ രണ്ടാം സ്ഥാനവും നേടിയ നന്ദന ജനാർദനൻ ജില്ലയിൽ ഹിന്ദി പദ്യം അവതരിപ്പിക്കാൻ യോഗ്യത നേടി.


    
അറബി പദ്യം ചൊല്ലലിൽ ''ഗ്രോഡോടെ രണ്ടാം സ്ഥാനവും മാപ്പിളപ്പാട്ടിൽ ''ഗ്രേഡും നേടാൻ മുഹമ്മദ് മുബഷിറിനു കഴിഞ്ഞു.


      
മലയാളം കഥാരചനയിൽ ''ഗ്രോഡോടെ ആറാം ക്ലാസുകാരി ശ്രീഷ്മ നേടിയ വിജയം പ്രശംസനീയാർഹമാണ്.


ആദ്യമായി അരങ്ങേറ്റം കുറിച്ച ശ്രീഷ നാടോടി നൃത്തത്തിൽ ''ഗ്രേഡ് നേടി.

    
നാടകത്തിലെ ഒന്നാം സ്ഥാനം കൊച്ചു നടീനടൻമാർക്ക് കയ്പ്പുള്ള മാമ്പഴമായി.42 വിദ്യാലയങ്ങളിൽ നിന്നും സമയക്കുറവ് കാരണം നാടകത്തിന് എൻട്രികൾ കുറവായിരുന്നു. തയ്യാറായ വിദ്യാലയങ്ങളൊക്കെ മൽസരദിനത്തിൽ ഹാജരായില്ല. വളരെ കഷ്ടപ്പെട്ട് സമയം കണ്ടെത്തി അവതരിപ്പിച്ച മീഡിയ കുന്ത്രാണ്ടമെന്ന നാടകത്തിന് പ്രേക്ഷകർ പ്രോത്സാഹനം നൽകിയെങ്കിലും നാടകത്തിന്റെ സർവ്വതും മനസ്സിലാക്കിയ പ്രശസ്തരും കേമൻമാരുമായ വിധി കർത്താക്കൾ ബി ഗ്രേഡ് നൽകി ജില്ലാതലത്തിൽ മൽസരിക്കുന്നതിന്ന് വിലക്ക് ഏർപെടുത്തി.ക്രസ്തുമസ്സ് അവധിയിൽ കൂടുതൽ മെച്ചപ്പെടുത്തി ജില്ലയിൽ മൽസരിക്കാമെന്ന കുട്ടികളുടെ മോഹവും പൊലിഞ്ഞു. കേമൻാരായ വിധികർത്താക്ക്ൾക്ക് നന്ദി.


 
കൂടാതെ കഥാപ്രസംഗം,മലയാളം പദ്യം ചൊല്ലൽ,മലയാളം കവിതാരചന,ലളിതഗാനം,സംഘഗാനം,ദേശഭക്തിഗാനം എന്നിവയിൽ ബി,സി ഗ്രേഡുകൾ നേടി

   
         എൽ.പിവിഭാഗത്തിൽ കാര്യമായ  സ്ഥാനം നേടാനായില്ലെങ്കിലും മുഹമ്മദ് ഷഹീർ അവതരിപ്പിച്ച ഏകാഭിനയം വ്യത്യസ്തത പുലർത്തി.'' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടാൻ മൂന്നാം ക്ലാസ്സുകാരനായ ഈ  കൊച്ചു മിടുക്കന് സാധിച്ചു.കഥാകഥനം,കടങ്കഥ,പ്രസംഗം,ചിത്രരചന,മാപ്പിളപ്പാട്ട്,അറബി പദ്യം,സംഘഗാനം,ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് തന്നെ കുട്ടികൾക്കുള്ള അവസരങ്ങൾ പരമാവധി വിനിയോഗിക്കാൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ്.
സർട്ടിഫിക്കറ്റും ട്രോഫികളുമായി കുട്ടികൾ


സംസ്ഥാന ശാസ്ത്രമേളയിലും കാഞ്ഞിരപ്പൊയിലിന്റെ തിരയിളക്കം

ത്രെഡ് പാറ്റേണിൽ ഗ്രേഡ് നേടിയ സൌരവ്.ഇ
വയറിംഗിൽ ബി ഗ്രേഡ് നേടിയ സൂരജ്

കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ മൽസരിക്കാൻ 2 പേരാണ് യോഗ്യത നേടിയത്.രണ്ടു പേരും നല്ല പ്രകടനം കാഴ്ച വച്ചു. ത്രെഡ് പാറ്റേണിൽ അഞ്ചാം ക്ലാസിലെ സൌരവ്.ഇ 'എ' ഗ്രേഡ് കരസ്ഥമാക്കി.ഇലക്ട്രിക്കൽ വയറിംഗിൽ ഏഴാം ക്ലാസ്സിലെ സൂരജ് 'ബി' ഗ്രേഡ് കരസ്ഥമാക്കി.

Friday 20 November 2015

ജില്ലാ ശാസ്ത്ര മേള 2015


ജില്ലാ ശാസ്ത്ര മേളയിൽ മികവ് 

സബ്ജില്ലാ മൽസരയിനങ്ങളിൽ യോഗ്യത നേടിയ ഇനങ്ങളിൽ മിക്കതിനും എ ഗ്രേഡ് കരസ്ഥമാകുന്നതിനൊപ്പം രണ്ട് ഇനങ്ങളിൽ  സംസ്ഥാനതലത്തിൽ മൽസരിക്കാനുള്ള  അവസരവും കിട്ടിയിരിക്കുകയാണ്. 

ത്രഡ് പാറ്റേണിൽ  ഒന്നാം സ്ഥാനം നേടിയ സൌരവ്(5ാംതരം)

ഇലക്ട്രിക്കൽ വയറിംഗിൽ രണ്ടാം സ്ഥാനം നേടിയ സൂരജ്.(6ാംതരം)

രണ്ടു പേരും സംസ്ഥാന തല ശാസ്ത്രമേളയിൽ മാറ്റുരയ്ക്കും

SOURAV.

 

SOORAJ

 ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് ,വർക്ക് എക്സീപീരിയൻസ് വിഭാഗത്തിൽ ത്രഡ് പാറ്റേൺ,ഇലക്ട്രിക്കൽ വയറിംഗ്,പപ്പട്രി ,ഐ.ടി ക്വിസ്സ്എന്നിവ യു.പി വിഭാഗത്തിലും രണ്ട് എൽ.പി വിഭാഗത്തിലെ ഇനങ്ങളിലും മികവ് പുലർത്തി.

 

SOORAJ(ELECTRICAL WIRING-2Agrade,)SOURAV.E(THREAD PATTERN-1Agrade)NANDANA JANARDANAN(NUMBER CHART-Agrade)ABHINA.K.V(PUPPETRY-Bgrade)ATHUL.M.V(IT QUIZ-3 Agrade)SIVANAND JANARDANAN(THREAD PATTERN-Agrade)FATHIMATH FIDA(BEADS WORK-Agrade)

Wednesday 18 November 2015

school kalolsavam 2015-15

കലയുടെ വർണ്ണങ്ങളും സ്വരങ്ങളും ചേർത്ത് സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം എല്ലാ വിദ്യാർത്ഥികളുടേയും ഉത്സവ ദിനമാണ്.അവർ തന്നെ നേതൃത്വം കൊടുത്ത്അഭ്യസിപ്പിക്കുന്ന നൃത്തങ്ങളും ഗാനങ്ങളും അവർക്ക് അവതരിപ്പിച്ചും കേട്ടിട്ടും അഭിമാനിക്കാനുള്ള  അവസരം,ഈ കാലമാണ്.


















Wednesday 4 November 2015

സ്കൂള്‍ തല കായികമേള

കായികമേളയുടെ ചിത്രങ്ങളിലൂടെ
നവംബറിലെ അവസാന നാളുകളില്‍ നടത്തിയ കായികമേള വളര്‍ന്നു വരുന്ന കായികതാരങ്ങളെ  വാര്‍ത്തെടുക്കാനുള്ള വേദിയായി.ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മേളയില്‍ വിളംബരം അറിയിച്ചു കൊണ്ടുള്ള  നാട്ടിലൂടെയുള്ള കൂട്ടയോട്ടം പുതുമയുടെ നേര്‍കാകാഴ്ചയായി.പ്രധാനധ്യാപകന്‍ കെ. രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു.കായികമേളയ്ക്ക് നേതൃത്വം നല്‍കാന്‍ രാജേഷ്.പി യുടെ കൂടെ ഹൈസ്കൂള്‍-യു.പി അധ്യാപകരെല്ലാവരും ഒത്തുചേര്‍ന്നു.ഉപജില്ലാ കായികമേളയെപ്പോലെത്തന്നെ വിക്ടറി സെറിമണിയില്‍ കായികതാരങ്ങളെ അനുമോദിച്ചത് കുട്ടികളുടെ മനസ്സില്‍ പ്രാത്സാഹനവും ഉത്തേജനവും ഉണ്ടാക്കി.കായികമേളയിലെ മാര്‍ച്ച്പാസ്റ്റില്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശ്ബാബു   സല്യൂട്ട് സ്വീകരിച്ചു.സമാപനവേളയില്‍ ചാമ്പ്യന്‍മാരെ അനുമോദിച്ചു.

കൂട്ടയോട്ടം

റെഡ്ക്രോസിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്


മാർച്ച് പാസ്റ്റ് ദൂര ദൃശ്യം

ഹൈസ്കൂൾ പ്രധാനധ്യാപകൻ സല്യൂട്ട് സ്വീകരിക്കുന്നു

വിക്ടറി സെറിമണി - പ്രധാനധ്യാപകൻ കായികതാരങ്ങളെ അനുമോദിക്കുന്നു


Monday 19 October 2015

ഉപജില്ലാ ശാസ്ത്രോൽസവം 2015-2016

ശാസ്ത്രോൽസവത്തിൽ കാഞ്ഞിരപ്പൊയിലിന്റെ വിജയക്കുതിപ്പ്.
         ശാസ്ത്രോൽസവ വേദിയിൽ ഗ്രാമീണ വിദ്യാലയത്തിന്റെ വിജയക്കുതിപ്പ്. മികച്ച പരിശീലനങ്ങളൊന്നുമില്ലാതെ രക്ഷിതാക്കളുടെ സഹായത്തോടെയും അധ്യാപകരുടെ നിരന്തര ഇടപെടൽ കൊണ്ടും മാത്രമാണ്. ശാസ്ത്രോൽസവത്തിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചത്.അതുപോലെ കഴിവും പ്രയത്നവും വിദ്യാർത്ഥികളുടെ വിജയത്തിന് വഴി തുറന്നു.മേളയുടെ അഞ്ച് വിഭാഗങ്ങളിലും മൽസരിച്ചത് തന്നെവിദ്യാർത്ഥികളുടെ താൽപര്യത്തിന്നുദാഹരണമാണ്.എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം മൽസരാർത്ഥികൾ മേളയിൽ മാറ്റുരച്ചു.ഫാത്തിമ ഫിദ(IV),ശിവാനന്ദ്ജനാർദ്ദനൻ(III),അതുൽ.എം.വി(VI),
സൂരജ്.കെ(VI),സൌരവ്.ഇ(V),അഭിന.കെ.വി(V),
നന്ദനജനാർദ്ദനൻ(VII)എന്നിവർ ജില്ലാ തല ശാസ്ത്രമേളയിൽ മൽസരിക്കാൻ ഒരുങ്ങുകയാണ്.
ജില്ലാ ശാസ്ത്രോത്സവത്തില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയവര്‍

സൈബര്‍ സുരക്ഷാദിനം.

എ.പി.ജെ അബ്ദുള്‍കലാം ജന്മദിനം-സൈബര്‍ സുരക്ഷാദിനം
എ.പി.ജെ അബ്ദുള്‍കലാം ജന്മദിനം-സൈബര്‍ സുരക്ഷാ ദിനമായി കൊണ്ടാടി.ഇന്ന് നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും സൈബര്‍ സംബന്ധമായതാണെന്നുള്ള കണ്ടെത്തലില്‍ നിന്ന് വരും തലമുറയെ സൈബര്‍കുറ്റകൃത്യങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം ഉടലെടുത്തിട്ടുള്ളത്.ഇതിന്റെ ഭാഗമായി എ.പി.ജെ അബ്ദുള്‍കലാമിന്റെ ജന്മദിനത്തില്‍ കട്ടികള്‍ക്കായി സൈബറിന്റെ അമിതമായ  ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെകുറിച്ചും ദൂഷ്യ വശങ്ങളെ കുറിച്ചും  രാകേഷ് മാസ്റ്റര്‍ ബോധവല്‍ക്ക
രണ ക്ളാസ്സ് നടത്തി.വിജില സൈബര്‍ സുരക്ഷാ പ്രതിജ്ഞ   ചൊല്ലിക്കൊടുത്തു.
                       രാകേഷ് മാസ്റ്റർ ബോധവൽക്കരണക്ക്ളാസ്സെടുക്കുന്നു
പ്രതിജ്ഞാവഴികളിലൂടെ..

Friday 16 October 2015

ഒക്ടോബർ 15 ഡോ.എ.പി.ജെ അബ്ദുൾകലാമിന്റെ ജന്മദിനം

നമ്മുടെ പ്രിയപ്പെട്ട അബ്ദുൾ കലാം.....

           ഭാരതം അഭിമാനിക്കുകയാണ് അബ്ദുൾ കലാം  ഈ മണ്ണിൽ പിറന്നതോർത്ത്. ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച വ്യക്തി എന്ന നിലയിൽ മാത്രമല്ല കുട്ടികൾ അദ്ദേഹത്തിനെ ഓർക്കുന്നത് മറിച്ച് കുരുന്നുകളെ ഇഷ്ടപ്പെടുന്ന ഒരു  മുത്തച്ഛനായിട്ടായിരിക്കാം.അതു കൊണ്ട് തന്നെയാകണം അദ്ദേഹത്തിന്റെ ജന്മദിനം ഐക്യരാഷ്ട്രസംഘടന വിശ്വവിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്.രാമേശ്വരത്ത് 1931 ഒക്ടോബർ 15ന് ജനിച്ച എ.പി.ജെ വളരെയേറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതവഴിയിലൂടെ സഞ്ചരിച്ചാണ് ഭാരതത്തിന്റെ ശാസ്ത്രജ്ഞനായും പ്രഥമ പൌരനായും മാറിയത്.അദ്ദേഹത്തിന്റെ ജീവിതം ഓരോ വിദ്യാർഥിക്കും  പാഠമാകണം.ഭാരതരത്നയും പത്മഭൂഷണും പത്മവിഭൂഷണും എന്നു വേണ്ട എത്ര പുരസ്കാരങ്ങൾ കൊടുത്താലും മതിയാവില്ല ആ വിശ്വനായകന്. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തുള്ള നേട്ടങ്ങളിൽ കലാമിന്റെ സംഭാവന പറഞ്ഞാൽ തീരാത്തതാണ്.അങ്ങനെയുള്ള ആ ബഹുമുഖ പ്രതിഭ 2015 ജുലായ് 27ന് ഭാരതമണ്ണിൽ അലിഞ്ഞു ചേർന്നു. അദ്ദേഹത്തിന്റെ കർമ്മതന്ത്രങ്ങൾ വരും തലമുറയുടെ  ജീവതത്തിൽ വഴികാട്ടിയാകട്ടെ എന്ന് ഈ വേളയിൽ പ്രത്യാശിക്കാം.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കാഞ്ഞിരപ്പൊയിൽ യു.പി.സ്കൂളിലെ കൂട്ടുകാർക്കായി   അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന പ്രസംഗം മൽസരമായി നടത്തി. മൽസരമായി നടത്തിയെങ്കിലും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്സാന സമ്മാനങ്ങൾ നൽകി.

 പ്രസംഗ മൽസരത്തിന്റെ വിവിധ ദൃശ്യങ്ങൾ.

സ്കൂൾ അധ്യാപകരുടെ ഒരുമ







പ്രധാനധ്യാപകൻ രാധാകൃഷ്ണൻ

സമ്മാന വിതരണം









Sunday 11 October 2015

വിദ്യാരംഗം സാഹിത്യവേദി -വാർത്തയുടെ ലോകം

                                   "മധുരക്കാഞ്ഞിരം"
കാഞ്ഞിരപ്പൊയിലിൽ കുട്ടികളുടെ വാർത്ത പ്രസിദ്ധീകരണം.
      സ്കൂൾ  അക്കാദമിക്-അക്കാദമികേതര പ്രവർത്തനങ്ങളേയും മറ്റു പ്രധാന വാർത്തകളേയും  കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച വിദ്യാരംഗം കലാ- സാഹിത്യവേദിയുടെ"മധുരക്കാഞ്ഞിരം"എന്ന കുട്ടികളുടെ പത്രം കുട്ടികൾക്ക് വാർത്തകൾ വായിക്കാനും  തയ്യാറാക്കാനുമുള്ള കഴിവിനെ പരിപോഷിക്കാനുള്ള ഒരു സംരംഭമാണ്.വിദ്യാരംഗം  സാഹിത്യവേദിയുടെ ചുമതലയുള്ള സീത ടീച്ചറുടെ നേതൃത്വത്തിൽ സാഹിത്യവേദിയുടെ അംഗങ്ങൾ ചേർന്നാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്.