FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Thursday, 25 February 2016

ആരോഗ്യ വകുപ്പിന്റെ ആയുർവേദ മരുന്ന് വിതരണം

കൌൺസിലിംഗിലൂടെ   കുട്ടികൾക്ക് വ്യക്തിത്വ വികസനം
സ്കൂളിൽ ആയുർവേദ മരുന്ന് വിതരണത്തിന്റെ ഭാഗമായി ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ചികിത്സാപദ്ധതിയുമായി ബന്ധപ്പെട്ട്  ജി.യു.പി എസ് കാഞ്ഞിരപ്പൊയിലിൽ കുട്ടികൾക്കായുള്ള കൌൺസിലിംഗ് ക്ലാസ്സ് നടന്നു.ആയുർവേദ ഡോക്ടർ സന്നിഹിതയായ ചടങ്ങിൽ ക്ലാസ്സ് കൈകാര്യം ചെയ്തു.മൊബൈലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടേയുമുള്ള സൌഹൃദം പൊള്ളയാണെന്നും ഓരോ വ്യക്തിയും സ്വയം വിലയിരുത്തണമെന്നും ജീവിതത്തിൽ എപ്പോഴും ക്രിയാത്മകമായിരിക്കണമെന്നും പോസിറ്റീവായി ചിന്ത നടക്കുമ്പോൾ മാത്രമേ മനുഷ്യന് പരസ്പരം ബഹുമാനിക്കാനുള്ള ചിന്തയുണ്ടാകൂ എന്നും ക്ലാസ്സിലൂടെ മനസ്സിലാക്കി കൊടുത്തു.ഇത്തരത്തിലുള്ള ചിന്തയിലൂടെ നല്ല നിലയിലേക്ക് എത്താനാകും എന്ന ബോധം കുട്ടികളിലെത്തിക്കാൻ കൌൺസിലിംഗ് ക്ലാസ്സിലൂടെ സാധിച്ചു.

No comments:

Post a Comment