കൗമാരകലയുടെ കേളീരംഗമാണ് സ്കൂള്‍ കലോല്‍സവം
![]() |
ഉപജില്ലാ കലോല്‍സവ വേദികളുണരുകയായി. |
എ ഗ്രേഡ് ലഭിച്ചത് മുഹമ്മദ് ഷഹീര്‍ അവതരിപ്പിച്ച
മോണോ ആക്ടിന് മാത്രമായിരുന്നു. മല്‍സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പലര്‍ക്കും അസുഖം കാരണവും പരിശീലനത്തിന്റെ സമയക്കുറവു കൊണ്ടും മല്‍സരിക്കാന്‍ സാധിച്ചില്ല എന്നത് ഖേദകരം തന്നെ.മലയാളം പദ്യം ചൊല്ലല്‍ അവതരിപ്പിച്ച കാര്‍ത്തിക നാരായണന് ബി ഗ്രേഡ് ലഭിച്ചു.കഥ പറഞ്ഞ ദക്ഷയ്ക്കും മാപ്പിളപ്പാട്ട് പാടിയ ഫാത്തിമത്ത് ജുമൈറയ്ക്കും സി ഗ്രേഡില്‍ തൃപ്തിപ്പെടേണ്ടി വന്നു.
യു.പി വിഭാഗത്തില്‍ വിജില.എന്‍ ( ഹിന്ദി പ്രസംഗം) ,
ശ്രീഷ്മ .എം(മലയാളം കഥാരചന) എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
പ്രണവ് പ്രഭാകരന്‍ (ഹിന്ദി കഥാരചന രണ്ടാം സ്ഥാനം)
അല്‍വീന റോസ് ടോമി (മലയാളം കവിതാരചന മൂന്നാം സ്ഥാനം)
ഐശ്വര്യ.പി.വി (പ്രസംഗം മലയാളം മൂന്നാം സ്ഥാനം)
സ്വാതിരാജ് (പദ്യം ചൊല്ലല്‍ മലയാളം )
ശ്രീഷ.വി.വി (മോണോ ആക്ട്)
പദ്യം ചൊല്ലല്‍ ഹിന്ദി (ശ്രീഷ.വി.വി)
നാടോടി നൃത്തം (ശ്രീഷ.വി.വി)
ലളിതഗാനം (സ്വാതിരാജ് .കെ)
ഭരതനാട്യം (അനന്യ.എന്‍)
കഥാപ്രസംഗം (കീര്‍ത്തന നാരായണന്‍)
ഗ്രൂപ്പ് ഇനങ്ങളില്‍ സംഘഗാനത്തിന് ബി ഗ്രേഡും ദേശഭക്തിഗാനത്തിന് സി ഗ്രഡുമാണ് ലഭിച്ചത്.യു.പി വിഭാഗത്തില്‍ 42 സ്കൂളുകള്‍ മാറ്റുരച്ചപ്പോള്‍ ആദ്യ പത്ത സ്കൂളുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം പങ്കിടാന്‍ പറ്റിയത് ഈ ഗ്രാമീണ വിദ്യാലയത്തിന്റെ നേട്ടം തന്നെയാണ്.അധ്യാപകര്‍ ഒന്നടങ്കം ഈ നേട്ടത്തിനായി രക്ഷിതാക്കളോടൊപ്പം പ്രവത്തിച്ചു. അതോടൊപ്പം ഗ്രേഡുകള്‍ നേടിാന്‍ വേണ്ടി കുട്ടികള്‍ അവതരിപ്പിച്ച ഇനങ്ങളിലെ മോണോ ആക്ട്(എല്‍.പി,യു.പി),ഹിന്ദി പദ്യം ചൊല്ലല്‍,മലയാളം പദ്യം ചൊല്ലല്‍,കഥാ പ്രസംഗം,ദേശഭക്തിഗാനം എന്നിവ വിദ്യാലയത്തിലെ ഒരു അധ്യാപകന്റെ സൃഷ്ടികളാണെന്നത് വളരെ പ്രാധാന്യമുള്ളതാണ്.
![]() |
മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ ശ്രീഷ വേദിയില്‍ |
![]() |
നാടോടിനൃത്തത്തിന് ഒരുങ്ങി ശ്രീഷ കലോല്‍സവ നഗരിയില്‍ |
![]() |
ഭരതനാട്യം-അനന്യ |
![]() |
സംഘഗാനം -ദേശഭക്തിഗാനം ടീമംഗങ്ങള്‍ |
No comments:
Post a Comment