FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday 25 November 2014


ഹോസ്ദ്ര്‍ഗ്ഗ് ഉപജില്ലാ കലോല്‍സവത്തില്‍ കാഞ്ഞിരപ്പൊയില്‍
സ്കൂളിന് മികവ്. പ്രത്യേകം പരിശീലകരൊന്നുമില്ലാതെ അധ്യാപകരു
ടെയും രക്ഷിതാക്കളുടെയും പൂര്‍ണ്ണമായ പിന്തുണയോടെ ജി. യു. പി. എസ് കാഞ്ഞിരപ്പൊയില്‍ ഈ തവണ യു. പി വിഭാഗത്തില്‍ 40
സ്കൂളുകളില്‍ 9-ാം സ്ഥാനം കരസ്ഥമാക്കി. ജില്ല കലോല്‍സവത്തില്‍
വളരെ വിരളമായി 2 വ്യക്തികത ഇനങ്ങളിലും ഒരു ഗ്രൂപ്പ് ഇനത്തിലും മല്‍സരിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.
ഹിന്ദി പദ്യം, ഹിന്ദി കഥാരചന എന്നിവയില്‍ മല്‍സരിച്ച നന്ദന
ജനാര്‍ദ്ദന്‍ ജില്ലയില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. യു.പി.
വിഭാഗം നാടകം ജില്ലയില്‍ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ
വിദ്യാലയത്തിലെ നടീനടന്‍മാര്‍. കൂടാതെ മാപ്പിളപ്പാട്ട്, കഥാപ്രസംഗം
എന്നിവയില്‍ യഥാക്രമം മുഹമ്മദ് മുബഷീര്‍, കൃഷ്ണകൃപ എന്നിവര്‍
'' ഗ്രേഡ് നേടി മികവുറ്റ പ്രകടനം നടത്തി. എല്‍.പി വിഭാഗത്തില്‍
പ്രസംഗത്തില്‍ അഞ്ജന. കെ '' ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ യു.പി
വിഭാഗത്തില്‍ വൈഷ്ണവ്..പി, അശ്വന്ത് ഗംഗാധരന്‍, അഭിജിത്ത്.കെ,
മണിക്കുട്ടി, പ്രജീഷ.വി, നമിത മനോജ് എന്നിവര്‍ ഉപജില്ലാ
കലോല്‍സവത്തില്‍ മികവ് പുലര്‍ത്തി.
നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച കലാകാര
ന്‍മാര്‍ നയന്‍പ്രസാദ്, അഭിജിത്ത്.കെ, അഭയ്കൃണന്‍, അഭിരാജ്. പി,
അഭിജിത്ത്.സി.കെ, കാവ്യ.കെ, ശ്രീകന്യ, സ്നേഹ, നന്ദന.എന്‍, ആതിര
എന്നിവര്‍.

No comments:

Post a Comment