FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Sunday, 4 December 2016

ഉപജില്ലാ കലോല്‍സവം ഉല്‍സവമാക്കി വിദ്യാര്‍ത്ഥികള്‍

കൗമാരകലയുടെ കേളീരംഗമാണ് സ്കൂള്‍ കലോല്‍സവം
 ഉപജില്ലാ കലോല്‍സവ വേദികളുണരുകയായി.


കലോല്‍സവത്തിന്നൊരുങ്ങി എല്‍.പി യു.പി മല്‍സരാര്‍ത്ഥികള്‍



 കാഞ്ഞിരപ്പൊയിലിലെ കുട്ടികള്‍ ഇതൊരു ഉല്‍സവമായിത്തന്നെ കണ്ടുകൊണ്ട് മല്‍സരങ്ങളില്‍ മാറ്റുരച്ചു. ഗ്രാമപ്രദേശമായതിനാല്‍ കലോല്‍സവത്തിന്റെ പണാധിക്യത്തിന്റെ നീരാളി പിടിത്തത്തിന് പിടി കൊടുക്കാതെയായിരുന്നു,‌ വിദ്യാര്‍ത്ഥികളുടെ പ്രകടനം വ്യക്തിഗത ഇനങ്ങളില്‍ 12 ലും ഗ്രൂപ്പ് ഇനങ്ങളില്‍ 2 ലും കുട്ടികള്‍ മാറ്റുരച്ചു. എല്‍ .പി വിഭാഗത്തില്‍ 7 ഇനങ്ങളില്‍ പങ്കെടുത്തെങ്കിലും
 ഗ്രേ‍ഡ് ലഭിച്ചത് മുഹമ്മദ് ഷഹീര്‍ അവതരിപ്പിച്ച
മോണോ ആക്ടിന് മാത്രമായിരുന്നു. മല്‍സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പലര്‍ക്കും അസുഖം കാരണവും പരിശീലനത്തിന്റെ സമയക്കുറവു കൊണ്ടും മല്‍സരിക്കാന്‍ സാധിച്ചില്ല എന്നത് ഖേദകരം തന്നെ.മലയാളം പദ്യം ചൊല്ലല്‍ അവതരിപ്പിച്ച കാര്‍ത്തിക നാരായണന് ബി ഗ്രേഡ് ലഭിച്ചു.കഥ പറഞ്ഞ ദക്ഷയ്ക്കും മാപ്പിളപ്പാട്ട് പാടിയ  ഫാത്തിമത്ത് ജുമൈറയ്ക്കും സി ഗ്രേഡില്‍ തൃപ്തിപ്പെടേണ്ടി വന്നു.
യു.പി വിഭാഗത്തില്‍ വിജില.എന്‍ ( ഹിന്ദി പ്രസംഗം) ,
ശ്രീഷ്മ .എം(മലയാളം കഥാരചന) എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

എ ഗ്രേ‍ഡ് നേടിയ മറ്റു  മല്‍സരാര്‍ത്ഥികളും ഇനങ്ങളും


പ്രണവ് പ്രഭാകരന്‍                (ഹിന്ദി കഥാരചന രണ്ടാം സ്ഥാനം)
അല്‍വീന റോസ് ടോമി   (മലയാളം കവിതാരചന മൂന്നാം സ്ഥാനം)
ഐശ്വര്യ.പി.വി                      (പ്രസംഗം മലയാളം മൂന്നാം സ്ഥാനം)
സ്വാതിരാജ്                                (പദ്യം ചൊല്ലല്‍ മലയാളം )
ശ്രീഷ.വി.വി                             (മോണോ ആക്ട്)


ബി ഗ്രേഡ് നേടിയ ഇനങ്ങളും മല്‍സരാര്‍ത്ഥികളും


പദ്യം ചൊല്ലല്‍ ഹിന്ദി                           (ശ്രീഷ.വി.വി)
നാടോടി നൃത്തം                       (ശ്രീഷ.വി.വി)
ലളിതഗാനം                                 (സ്വാതിരാജ് .കെ)
ഭരതനാട്യം                                   (അനന്യ.എന്‍)
കഥാപ്രസംഗം                             (കീര്‍ത്തന നാരായണന്‍)


 ഗ്രൂപ്പ് ഇനങ്ങളില്‍ സംഘഗാനത്തിന് ബി ഗ്രേഡും ദേശഭക്തിഗാനത്തിന് സി ഗ്രഡുമാണ് ലഭിച്ചത്.യു.പി വിഭാഗത്തില്‍ 42 സ്കൂളുകള്‍ മാറ്റുരച്ചപ്പോള്‍ ആദ്യ പത്ത സ്കൂളുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം പങ്കിടാന്‍ പറ്റിയത് ഈ ഗ്രാമീണ വിദ്യാലയത്തിന്റെ നേട്ടം തന്നെയാണ്.അധ്യാപകര്‍ ഒന്നടങ്കം ഈ നേട്ടത്തിനായി രക്ഷിതാക്കളോ‍ടൊപ്പം പ്രവത്തിച്ചു. അതോടൊപ്പം ഗ്രേഡുകള്‍ നേടി‍ാന്‍ വേണ്ടി കുട്ടികള്‍ അവതരിപ്പിച്ച ഇനങ്ങളിലെ മോണോ ആക്ട്(എല്‍.പി,യു.പി),ഹിന്ദി പദ്യം ചൊല്ലല്‍,മലയാളം പദ്യം ചൊല്ലല്‍,കഥാ പ്രസംഗം,ദേശഭക്തിഗാനം എന്നിവ വിദ്യാലയത്തിലെ ഒരു അധ്യാപകന്റെ സൃഷ്ടികളാണെന്നത്  വളരെ പ്രാധാന്യമുള്ളതാണ്.
മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ ശ്രീഷ വേദിയില്‍
നാടോടിനൃത്തത്തിന് ഒരുങ്ങി ശ്രീഷ കലോല്‍സവ നഗരിയില്‍
ഭരതനാട്യം-അനന്യ

സംഘഗാനം -ദേശഭക്തിഗാനം ടീമംഗങ്ങള്‍






HELLO ENGLISH FROM HELLO KANHIRAPOIL

എല്‍.പി തലത്തില്‍ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുവാനായി സര്‍ക്കാരിന്റെ 
"ഹലോ ഇംഗ്ലീഷ് "പ്രോഗ്രാം.
എല്‍.പി തലത്തില്‍ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുവാനായി സര്‍ക്കാരിന്റെ 
"ഹലോ ഇംഗ്ലീഷ് "പ്രോഗ്രാം  ആരംഭിച്ചു. മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അധ്യക്ഷനായി സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് രാജന്‍  പരിപാടി നിയന്ത്രിച്ചു.
ഹൈസ്കൂള്‍  പ്രതിനിധിയായി ഹേമടീച്ചര്‍ സംസാരിച്ചു. എ.സി.നന്ദകുമാര്‍,ബാലചന്ദ്രന്‍.സി സുഭാഷ്,സണ്ണി എന്നിവര്‍ പരിപാടിയെകുറിച്ച് സംസാരിച്ചു.ഒന്നാം തരത്തിലെ കുട്ടികള്‍ ആക്ഷന്‍ സോംഗ് അവതരിപ്പിച്ചു.മറ്റു പരിപാടികളും നടന്നു.ഗംഗാകൃഷ്ണന്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്റ്റോറി എല്ലാവരുടേയും മനം കവര്‍ന്നു. ഉഷ ടീച്ചര്‍ പരിപാടിക്ക്     നന്ദിയര്‍പ്പിച്ചു.

prayer
welcome speech -A.C.Nandakumar
inaguration by sri abdul rahman


speech by subhash


pta president Sri Rajan


Balachandran.C



usha


story-ganga krishna


പ്രവൃത്തി പരിചയമേളയില്‍ സംസ്ഥാനത്തിലേക്കും



     ഈ വര്‍ഷത്തെ ശാസ്ത്രോല്‍സവം ഷോര്‍ണ്ണൂരില്‍ വെച്ച് നവംബര്‍ അവസാനവാരം നടന്നു. കാഞ്ഞിരപ്പൊയിലിന്റെ മികവിന്റെ സൂചനയായി ഇലക്ട്രിക്കല്‍ വയറിംഗില്‍ ഏഴാം തരത്തിലെ സൂരജ്.കെ മല്‍സരിച്ചു. ദീര്‍ഘദൂര യാത്രയിലുടെ മല്‍സരത്തിന്  ആവശ്യമായ സാധനങ്ങള്‍ക്ക് പറ്റിയ കേടുപാടു മൂലം സൂരജിന് ' ബി ' ഗ്രേ‍ഡ് നേടാനേ സാധിച്ചുള്ളൂ. എങ്കിലും സംസ്ഥാനതലത്തില്‍ മാറ്റുരക്കാന്‍ സാധിച്ചതില്‍ സന്തോഷത്തിലാണ് സൂരജിന്റെ രക്ഷിതാക്കളും അധ്യാപകരും.


ഷോര്‍ണ്ണൂരില്‍ നടന്ന ശാസ്ത്രോല്‍സവത്തില്‍ സൂരജ്.കെ








വിജയികള്‍ക്ക് അനുമോദനം






Thursday, 10 November 2016

ഉപജില്ല കായികമേളയില്‍ മാറ്റു കൂട്ടാന്‍ കാഞ്ഞിരപ്പൊയിലിലെ താരങ്ങള്‍

കടിഞ്ഞിമൂലയില്‍ നടക്കുന്ന ഉപജില്ല കായികമേളയില്‍ മല്‍സരിക്കാനായി ഒരുങ്ങി കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ കുട്ടികള്‍.
ഉപജില്ലാ കായികമേളയില്‍ മല്‍സരിക്കാനൊരുങ്ങുന്ന താരങ്ങള്‍

ഉപജില്ലാ-ജില്ലാ ശാസ്ത്രമേളയില്‍ മികച്ച നേട്ടം

നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥകള്‍ക്ക് സാധിച്ചു.ഇതില്‍ മല്‍സരിച്ചവരെ പരിചയപ്പെടുത്താം.

ഇലക്ട്രിക്കല്‍ വയറിംഗ്-സൂരജ്.കെ
ത്രഡ് പാറ്റേണ്‍-സൗരവ്.ഇ
വുഡ് വര്‍ക്ക്-വിജില്‍
വെജിറ്റബിള്‍ പ്രിന്‍റിംഗ്-പ്രജീഷ.വി
ബീഡ്സ് വര്‍ക്ക്-ഫാത്തിമത്ത് ഫിദ
ശാസ്ത്ര ക്വിസ്സ്-പ്രണവ് പ്രഭാകരന്‍

ചട്ടഞ്ചാല്‍ ഗവണ്‍മെന്റ് സ്കൂളില്‍ നവംബര്‍ രണ്ടാം വാരം നടക്കുന്നജില്ലാ ശാസ്ത്ര മേളയ്ക്ക് യോഗ്യത നേടിയ എല്‍ പി വിഭാഗത്തിലേയും യു.പി വിഭാഗത്തിലേയും അഞ്ചു കൂട്ടികളുടേയും ഇനങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.

എല്‍ പി വിഭാഗത്തില്‍ ത്രഡ് പാറ്റേണില്‍  
ശിവനന്ദ് ജനാര്‍ദ്ദനന്‍
യു.പി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ വയറിങ്ങില്‍ 
സൂരജ് .കെ
ത്രഡ് പാറ്റേണില്‍
സൗരവ് .ഇ 
വുഡ് വര്‍ക്കില്‍ 
വിജില്‍ 
ശാസ്ത്ര ക്വിസ്സില്‍ 
പ്രണവ് പ്രഭാകരന്‍ 
എന്നിവര്‍ മല്‍സരിക്കാന്‍ യോഗ്യത നേടി.

ഈ നേട്ടങ്ങള്‍ കൈവരിക്കാനും കുട്ടികളെ ഒരുക്കുവാനും  ചുക്കാന്‍ പിടിച്ചത് ശ്രീമതി ബീന ടീച്ചര്‍ ആണ്.ടീച്ചര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ മറ്റധ്യാപകരും രക്ഷിതാക്കളും കൂടെയുണ്ടായിരുന്നു.

മുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണത്തിന്  വേദിയൊരുക്കി കാഞ്ഞിരപ്പൊയില്‍ സ്കൂള്‍






കലോല്‍സവ തിരശ്ശീല ഉയര്‍ന്നു

സംഗീതവും നൃത്തവും കാഞ്ഞിരപ്പൊയിലിനെ പുളകമണിയിച്ചു.
കാഞ്ഞിരപ്പൊയിലിലെ യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കലോത്സവ മല്‍സര ഇനങ്ങള്‍ കലോല്‍സവത്തിന്റെ  തനിമ നിലനിര്‍ത്തികൊണ്ട് നടത്തി.സ്റ്റേജിതര മല്‍സരങ്ങള്‍  മുന്‍കൂട്ടിനടത്തിയതിനാല്‍  ഒരു ദിവസത്തെ പഠനം മാത്രമേ കലോല്‍സവത്തിനായി  നീക്കിവയ്ക്കേണ്ടി വന്നുള്ളൂ.ഇതുമായി ബന്ധപ്പെട്ട  കടലാസു പണികള്‍ അധ്യാപകര്‍ വീട്ടില്‍ നിന്നും നിറവേറ്റി. കലോത്സവം സാമ്പത്തിക പരാധീനതമൂലം ചെലവ് ചുരുക്കിയാണ് ചെയ്തത്.എങ്കിലും അത് കൂട്ടികളുടെ മല്‍സര ചൂട് കൂറച്ചില്ല.വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍  ശ്രീ .അബ്ദുള്‍ റഹ്മാന്‍ കലോത്സവ പരിപാടികള്‍ ഉദ്ഘാടനം  ചെയ്തു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായ  ചടങ്ങിന് സണ്ണിമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകന്‍ ശ്രീ പുരുഷോത്തമനും ശ്രീ. ബാലചന്ദ്രനും എം പി ടി എ പ്രസിഡണ്ടും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.